Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Case of attempted murder of a neighbor

Kollam

അ​യ​ല്‍​വാ​സി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സ്: പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

അ​ഞ്ച​ല്‍ : ക​ളി​യാ​ക്കി​യ​തി​ന്‍റെ പേ​രി​ല്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 10 വ​ര്‍​ഷ​വും ഒ​രു മാ​സ​വും ത​ട​വും 35,500 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര അ​സി​സ്റ്റ​ന്‍റ് സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എ. ​ഷാ​ന​വാ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ച​ട​യ​മം​ഗ​ലം കു​രി​യോ​ട് ചെ​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ സാ​ബു (46) ആ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

പി​ഴ ഈ​ടാ​ക്കി​യി​ല്ല​ങ്കി​ല്‍ പ്ര​തി നാ​ലു​വ​ര്‍​ഷം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ട​തും പി​ഴ ഒ​ടു​ക്കി​യാ​ല്‍ അ​ത് പ​രാ​തി​ക്കാ​ര​ന് ന​ല്‍​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു

2019 മാ​ര്‍​ച്ച് 17ന് ​രാ​ത്രി 7.30-ഓ​ടെ ച​ട​യ​മം​ഗ​ലം കു​രി​യോ​ട് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഗെ​യിം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പ​രാ​തി​ക്കാ​ര​നെ മൂ​ന്ന് പ്ര​തി​ക​ള്‍ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കാ​നെ​ത്തു​ക​യാ​യി​രു​ന്നു. ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ വീ​ണ പ​രാ​തി​ക്കാ​ര​നെ പ്ര​തി​ക​ള്‍ ആ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് ത​ല​യോ​ട്ടി​ക്കും ഇ​രു കൈ​ക​ളി​ലെ​യും കാ​ലി​ലെ​യും എ​ല്ലു​ക​ള്‍​ക്കും പൊ​ട്ട​ലു​ക​ളും മ​റ്റ് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളും ഏ​ല്‍​പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി രാ​ജീ​വ് ഇ​പ്പൊ​ഴും ഒ​ളി​വി​ലാ​ണ്. ര​ണ്ടാം പ്ര​തി വി​ചാ​ര​ണ​ക്കി​ടെ മ​രി​ച്ചു. മൂ​ന്നാം പ്ര​തി​യാ​യ സാ​ബു​വി​നാ​ണ് ഇ​പ്പോ​ള്‍ ശി​ക്ഷ ല​ഭി​ച്ച​ത്.
സം​ഭ​വ​സ​മ​യ​ത്ത് ച​ട​യ​മം​ഗ​ലം പൊലിസ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന അ​ഷ്‌​റ​ഫാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​ന്ന​ത്തെ പൊലിസ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​എ​ല്‍. നി​ഷാ​ന്ത് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. തു​ട​ര്‍​ന്ന് ച​ട​യ​മം​ഗ​ലം പൊലിസ് ഇ​ന്‍​സ്‌​പെ​ക്‌ടറാ​യി​രു​ന്ന സ​ജു എ​സ്. ദാ​സ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി വെ​ളി​യം കെ. ​ഷാ​ജി ഹാ​ജ​രാ​യി.

 

Latest News

Corehub Up