Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Conducted sports training

Kollam

കാ​യി​ക പ​രി​ശീ​ല​നം ന​ട​ത്തി

പു​ന​ലൂ​ര്‍: ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെയും സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ഡ​മി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പു​ന​ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ കാ​യി​ക പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ര്‍. മാ​ഡ്‌​ലി​ന്‍ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​എ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​റും ഗു​സ്തി അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ടൈ​റ്റ​സ് ലൂ​ക്കോ​സ്, ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​ശ്വി​ന്‍, സി​സ്റ്റ​ര്‍ ലാ​ളി​ത്യ, സി​സ്റ്റ​ര്‍ പൗ​ളി​ന, യ​മു​ന, ജോം​സി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ദീ​പി​ക ലേ​ഖ​ക​ന്‍ അ​നി​ല്‍ പ​ന്ത​പ്ലാ​വ് കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ക്ലാ​സു​ക​ള്‍ ന​യി​ച്ചു. ഗു​സ്തി​യ്ക്കും ക​രാ​ട്ടെ​യ്ക്കും മി​ക​ച്ച പ​രി​ശീ​ല​ന​മാ​ണ് സ്‌​കൂ​ളി​ല്‍ ന​ല്‍​കു​ന്ന​ത്. ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ടൈ​റ്റ​സ് ലൂ​ക്കോ​സി​നെ​യും അ​ശ്വി​നെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു.

Latest News

Corehub Up