സ്കൂളില്‍ നടത്തിയ കായിക പരിശീലനം.
പുനലൂര്‍: ദീപിക ബാലസഖ്യത്തിന്റെയും സ്പോര്‍ട്സ് അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തില്‍ പുനലൂര്‍ സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കായിക പരിശീലനം സംഘടിപ്പിച്ചു. സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍. മാഡ്ലിന് പരിശീലനം ഉദ്ഘാടനം ചെയ്തു.
ഡിസിഎല്‍ കോ-ഓര്‍ഡിനേറ്ററും ഗുസ്തി അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ടൈറ്റസ് ലൂക്കോസ്, കരാട്ടെ അധ്യാപകന് അശ്വിന്, സിസ്റ്റര്‍ ലാളിത്യ, സിസ്റ്റര്‍ പൗളിന, യമുന, ജോംസി തുടങ്ങിയവര്‍ പങ്കെടുത്തു. ദീപിക ലേഖകന്‍ അനില്‍ പന്തപ്ലാവ് കുട്ടികള്‍ക്കായുള്ള ക്ലാസുകള്‍ നയിച്ചു. ഗുസ്തിയ്ക്കും കരാട്ടെയ്ക്കും മികച്ച പരിശീലനമാണ് സ്കൂളില്‍ നല്‍കുന്നത്. ഇതിന് നേതൃത്വം നല്കുന്ന ടൈറ്റസ് ലൂക്കോസിനെയും അശ്വിനെയും ചടങ്ങില്‍ അനുമോദിച്ചു.
Tags : Conducted sports training sports training NattuVishesham DistrictNews