Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Demand to resume night-time bus services to Kannanalloor

Kollam

ക​ണ്ണ​ന​ല്ലൂ​രി​ലേ​ക്ക് രാ​ത്രി​കാ​ല ബസ് സ​ര്‍​വീ​സ് പുനഃരാരംഭിക്കണമെന്ന്

കൊ​ല്ലം: കൊ​ല്ലം ഡി​പ്പോ​യി​ല്‍​നി​ന്ന് രാ​ത്രി 10.05ന് ​ക​ണ്ണ​ന​ല്ലൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ്റ്റേ ​ബ​സ് സ​ര്‍​വീ​സ് പു​ന​ഃരാ​രം​ഭ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും ന​ട​പ്പാ​യി​ല്ല.

രാ​ത്രി​കാ​ല സ​ര്‍​വീ​സ് നി​ല​ച്ച​തോ​ടെ, അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 5.15ന് ​ക​ണ്ണ​ന​ല്ലൂ​രി​ല്‍​നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടി​രു​ന്ന ആ​ദ്യ ട്രി​പ്പും ഇ​ല്ലാ​താ​യി. 2020ല്‍ ​കോ​വി​ഡ് സ​മ​യ​ത്താ​ണ് സ​ര്‍​വീ​സ് നി​ല​ച്ച​ത്. 2021ല്‍ ​കോ​വി​ഡ് വീ​ണ്ടും എ​ത്തി​യ​തോ​ടെ സ​ര്‍​വീ​സ് എ​ന്നേ​ക്കു​മാ​യി അ​വ​സാ​നി​ച്ചു. നൂ​റു​ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഇ​ത് ഒ​രു​പോ​ലെ വ​ല​യ്ക്കു​ക​യാ​ണ്.

നി​ല​വി​ല്‍ 10ന് ​കൊ​ല്ല​ത്ത് എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ പെ​രു​വ​ഴി​യി​ലാ​ണ്. കൊ​ല്ലം ന​ഗ​ര​ത്തി​ലെ വി​വി​ധ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​രും ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലും ബ​സു​ക​ളി​ലും കൊ​ല്ല​ത്ത് വ​ന്നി​റ​ങ്ങു​ന്ന​വ​രും ഏ​റെ ആ​ശ്ര​യി​ച്ചി​രു​ന്ന സ​ര്‍​വീ​സാ​യി​രു​ന്നു ക​ണ്ണ​ന​ല്ലൂ​ര്‍ സ്റ്റേ ​ബ​സ്.

ഈ ​സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​തോ​ടെ രാ​ത്രി 10ന് ശേ​ഷം കൊ​ല്ല​ത്തു​നി​ന്ന് ക​ണ്ണ​ന​ല്ലൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ര്‍ വ​ലി​യ തു​ക ന​ല്‍​കി ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും ടാ​ക്‌​സി​ക​ളെ​യും ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. സു​ര​ക്ഷാ​ഭീ​ഷ​ണി​യും സാ​മ്പ​ത്തി​ക​ന​ഷ്ട​വും യാ​ത്ര​ക്കാ​രെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു.
രാ​വി​ലെ കൊ​ല്ലം ന​ഗ​ര​ത്തി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ളും മ​റ്റും കൊ​ണ്ടു​പോ​കു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്കും പാ​ല്‍, പ​ത്ര​വി​ത​ര​ണ​ക്കാ​ര്‍​ക്കും ഈ ​ബ​സ് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ രാ​വി​ലെ 5.45നാ​ണ് പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള ആ​ദ്യ ബ​സ് സ​ര്‍​വീ​സ്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളോ ജീ​വ​ന​ക്കാ​രു​ടെ കു​റ​വോ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
സ​ര്‍​വീ​സ് എ​ത്ര​യും വേ​ഗം പു​ന​ഃരാ​രം​ഭി​ക്ക​ണ​മെ​ന്ന് യു​ണീ​ക് ക​ള്‍​ച്ച​റ​ല്‍ ഫോ​റ​വും മ​ല​യാ​ള​വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍​ക്കും മ​ന്ത്രി അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ല്‍​കി​യെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എ. ​ഷാ​ന​വാ​സ്, മു​ഖ​ത്ത​ല ശ്രീ​രാ​ജ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

 

Latest News

Corehub Up