Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Fake traditional healer

Kollam

വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ ഏ​ല​സു​മാ​യി മു​ങ്ങി​യ വ്യാ​ജ ലാ​ട​വൈ​ദ്യ​ൻ അ​റ​സ്റ്റി​ൽ

കു​ള​ത്തൂപ്പു​ഴ: ഭ​ക്തി​യു​ടെ​മ​റ​വി​ൽ​അ​ന്ധ​വി​ശ്വാ​സം മു​ത​ലെ​ടു​ത്ത്  വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ ഏ​ല​സു​മാ​യി മു​ങ്ങി​യ​വ്യാ​ജ​ലാ​ട​വൈ​ദ്യ​ൻ മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കു​ള​ത്തൂ​പ്പു​ഴ പൊലിസ്  അ​റ​സ്റ്റ് ചെ​യ്തു.       തെ​ങ്കാ​ശി ക​ട​യ​ന​ല്ലൂ​ർ സ്വ​ദേ​ശി   മു​രു​ക​നെ (48) ആ​ണ് പൊലിസ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 30ന്  ​സാം​ന​ഗ​ർ വ​യ​ലി​റ​ക്ക​ത്ത് വീ​ട്ടി​ലെ​ത്തി​യ മു​രു​ക​ൻ, വ​യോ​ധി​ക​യു​ടെ  ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​റു​ത്ത ച​ര​ടി​ൽ കെ​ട്ടി​യ അ​ര​പ്പ​വ​ൻ തൂ​ക്ക​വും ഏ​ക​ദേ​ശം 60,000 രൂ​പ വി​ല​മ​തി​ക്കു​ന്ന​തു​മാ​യ സ്വ​ർ​ണ ഏ​ല​സാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

ഈ ​ഏ​ല​സ് വ​യോ​ധി​ക​യു​ടെ  ആ​ൺ​മ​ക്ക​ൾ​ക്ക് ദോ​ഷ​മു​ണ്ടാ​ക്കു​മെ​ന്നും പൂ​ജ ന​ട​ത്തി ദോ​ഷം മാ​റ്റി ര​ണ്ട് ദി​വ​സ​ത്തി​ന​കം തി​രി​കെ ന​ൽ​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ഏ​ല​സ് വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഏ​ല​സ് തി​രി​കെ ന​ൽ​കാ​തെ വ​ന്ന​പ്പോ​ൾ വ​യോ​ധി​ക  കു​ള​ത്തൂ​പ്പു​ഴ പൊലിസി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.       

തു​ട​ർ​ന്ന് റൂ​റ​ൽ എ​സ്പി ഷാ​ജി സു​ഗു​ണ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പു​ന​ലൂ​ർ ഡി​വൈ​എ​സ്പി ജോ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. പ്ര​തി​യു​ടെ ഫോ​ൺ ന​മ്പ​റോ മ​റ്റ് സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ളോ ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി. തു​ട​ർ​ന്ന് വ്യാ​ജ ജ്യോ​തി​ഷി​ക​ളെ​യും ലാ​ട​ന്മാ​രെ​യും കേ​ന്ദ്രീ​ക​രി​ച്ച് പൊലിസ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

​വ്യാ​ജ ലാ​ട​ന്മാ​രു​ടെ പ​ട്ടി​ക ശേ​ഖ​രി​ച്ച് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.    തെ​ന്മ​ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌ടർ എ​ൻ.സു​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.  പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 

Latest News

Corehub Up