കുണ്ടറ : ഭാര്യയെ ടിന്നര്‍ ഒഴിച്ച് കത്തിച്ച ഭര്‍ത്താവ് പിടിയിൽ. ചന്ദനത്തോപ്പ് പെരിനാട് മുകളുവിളയില്‍ അല്‍ഫിയ മന്‍സിലില്‍ നൗഷാദ് (47) ആണ് കുണ്ടറ പൊലിസിന്റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: ഭാര്യയുമായി മുന്‍ വൈരാഗ്യം ഉണ്ടായിരുന്ന പ്രതി കഴിഞ്ഞമാസം 29ന് പുലര്‍ച്ചെ രണ്ടിന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെ ദേഹത്തേക്ക് ടിന്നര്‍ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ 17 കാരനായ മകന് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു.
അടുക്കള ഭാഗമൊഴികെ ബാക്കി മുറികളിലെ ഫര്‍ണിച്ചറും മറ്റും കത്തി നശിച്ചു. രണ്ടര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തു. പ്രതി ഒളിവിലായിരുന്നു.
സിഐ സുനകുമാറിന്റെ നിര്‍ദേശപ്രകാരം എസ്ഐ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഷൊര്‍ണൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.