x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ ടി​ന്ന​ര്‍ ഒ​ഴി​ച്ച് കത്തിച്ച് കൊല്ലാൻ ശ്രമിച്ച ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: November 24, 2026 01:16 AM IST | Updated: November 24, 2026 01:16 AM IST

നൗ​ഷാ​ദ്


കു​ണ്ട​റ : ഭാ​ര്യ​യെ ടി​ന്ന​ര്‍ ഒ​ഴി​ച്ച് ക​ത്തി​ച്ച ഭ​ര്‍​ത്താ​വ് പിടിയിൽ. ച​ന്ദ​ന​ത്തോ​പ്പ് പെ​രി​നാ​ട് മു​ക​ളു​വി​ള​യി​ല്‍ അ​ല്‍​ഫി​യ മ​ന്‍​സി​ലി​ല്‍ നൗ​ഷാ​ദ് (47) ആണ് കു​ണ്ട​റ പൊലിസി​ന്‍റെ പി​ടി​യി​ലാ​യത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊലിസ് പ​റ​യു​ന്ന​ത്: ഭാ​ര്യ​യു​മാ​യി മു​ന്‍ വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ​മാ​സം 29ന് പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യു​ടെ ദേ​ഹ​ത്തേ​ക്ക് ടി​ന്ന​ര്‍ ഒ​ഴി​ച്ച് ക​ത്തി​ച്ചു കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ട് എത്തി​യ 17 കാ​ര​നാ​യ മ​ക​ന് അ​മ്മ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റു.
അ​ടു​ക്ക​ള ഭാ​ഗ​മൊ​ഴി​കെ ബാ​ക്കി മു​റി​ക​ളി​ലെ ഫ​ര്‍​ണി​ച്ച​റും മ​റ്റും ക​ത്തി ന​ശി​ച്ചു. ര​ണ്ട​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്‌ടം വ​രു​ത്തു​ക​യും ചെ​യ്തു. പ്ര​തി ഒ​ളി​വി​ലാ​യി​രു​ന്നു.

സി​ഐ സു​ന​കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്‌​ഐ ദീ​പു പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Husband arrested for attempting to kill his wife arrested NattuVishesham DistrictNews

Recent News

Corehub Up