Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Journey along MC Road

Kollam

എം​സി റോ​ഡിലൂടെയുള്ള യാത്ര തീ​ര്‍​ഥാ​ട​ക​രു​ടെ ന​ടു​വൊ​ടി​ക്കു​ന്നു

കൊ​ല്ലം: എം​സി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ ന​ടു​വൊ​ടി​ക്കു​ന്നു. റോ​ഡ് പ​രി​ച​യ​മി​ല്ലാ​തെ ഓ​ടി​യെ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് അ​ടു​ത്ത് എ​ത്തു​ന്ന​തോ​ടെ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ടു​ന്ന​ത് തീ​ര്‍​ഥാ​ട​ക​രെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. മാ​ത്ര​മ​ല്ല അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടു​ന്നു.

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ര്‍ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​ത് അ​ടൂ​ര്‍​വ​രെ​യു​ള്ള എം​സി റോ​ഡാ​ണ്. ആ​യൂ​ര്‍-​അ​ഞ്ച​ല്‍​വ​ഴി പ​ത്ത​നം​തി​ട്ട​യ്ക്ക് പോ​കു​ന്ന​വ​രും കൂ​ടു​ത​ലാ​ണ്. തീ​ര്‍​ഥാ​ട​ന​കാ​ല​മാ​യി​ട്ടും പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​രു​ക​യാ​ണ്.

ഒ​ന്ന​ര​മാ​സം​മു​ന്‍​പ് നി​ല​മേ​ല്‍, വാ​ള​കം ജം​ഗ്ഷ​നു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ചെ​റി​യ മ​ഴ​യി​ല്‍​പോ​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന പ​ട്ട​ണ​ങ്ങ​ളാ​ണ് നി​ല​മേ​ലും വാ​ള​ക​വും. വെ​ള്ള​ക്കെ​ട്ടി​ല്‍ ഗ​താ​ഗ​ത​ത​ട​സ​വും പ​തി​വാ​ണ്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള്ളം​ക​യ​റി ക​ന​ത്ത ന​ഷ്ട​വും സം​ഭ​വി​ക്കു​ന്നു. ഇ​തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് സ്ഥ​ല​പ​രി​ശോ​ധ​ന ഉ​ള്‍​പ്പടെ ന​ട​ത്തി​യ​ത്.

പാ​ത​യി​ലെ വ​ന്‍​കു​ഴി​ക​ള്‍ യാ​ത്രാ​ദു​രി​ത​ത്തി​നും അ​പ​ക​ട​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കു​ക​യാ​ണ്. വാ​ള​കം​മു​ത​ല്‍ നി​ല​മേ​ല്‍​വ​രെ​യു​ള്ള 17 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​ലി​യ അ​പ​ക​ട​മേ​ഖ​ല​യാ​ണ്. പൊ​ലി​ക്കോ​ട്, ആ​നാ​ട്, അ​ക​മ​ണ്‍, ആ​യൂ​ര്‍ പാ​ലം, ഇ​ള​വ​ക്കോ​ട്, കു​രി​യോ​ട് നെ​ട്ടേ​ത്ത​റ, മു​രു​ക്കു​മ​ണ്‍, പു​തു​ശേ​രി, ക​ണ്ണ​ങ്കോ​ട്, ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ വാ​ഴോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.
തീ​ര്‍​ഥാ​ട​ന കാ​ല​ത്തേ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ഗ​താ​ഗ​ത​പ​രി​ഷ്‌​ക​ര​ണ​വും ഇ​തേ​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ളി​ലെ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​യി​ല്ല. ച​ട​യ​മം​ഗ​ലം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്ത് പ്ര​ധാ​ന പാ​ത​യു​ടെ വ​ശം ടാ​ര്‍ ചെ​യ്യാ​ത്ത​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്. അ​പ​ക​ട​മേ​ഖ​ല​യി​ല്‍ ബാ​രി​ക്കേ​ഡ്, മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് എ​ന്നി​വ സ്ഥാ​പി​ക്കു​ക, വ​ലി​യ പ്ര​കാ​ശ​മു​ള്ള തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍
അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്ന​തും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ള്‍ പോ​ലും ന​ട​പ്പാ​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​രു​ണ്ടു ക​ളി​ക്കു​ക​യാ​ണ്.
മൂ​ടി​യി​ല്ലാ​ത്ത ഓ​ട​ക​ളി​ല്‍ സ്ലാ​ബ് സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ട​ഞ്ഞ ഓ​ട​ക​ള്‍ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ​ട​റോ​ഡു​ക​ളി​ല്‍​നി​ന്ന് ഒ​ലി​ച്ചി​റ​ങ്ങു​ന്ന മേ​ല്‍​മ​ണ്ണ് നീ​ക്കം​ചെ​യ്യ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​വും ഇ​തേ​വ​രെ ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ള​രെ പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്കാ​വു​ന്ന കാ​ര്യ​മാ​യി​രു​ന്നു മ​ണ്ണ് കോ​ര​ല്‍. പാ​ത​യി​ലെ താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ക, തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ക, കാ​മ​റ സം​വി​ധാ​നം കു​റ്റ​മ​റ്റ​താ​ക്കു​ക, മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ​വ മ​ണ്ഡ​ല​കാ​ല​ത്തി​നു​മു​ന്‍​പ് പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. പ​ക്ഷേ ഒ​ന്നും ന​ട​ന്നി​ല്ല. ന​ട​ന്ന​ത് അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും പ്ര​സം​ഗ​ങ്ങ​ളും മാ​ത്രം.
അനധികൃത പാ​ര്‍​ക്കിം​ഗ്
രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ എം​സി റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗ് പ​തി​വാ​കു​ക​യാ​ണ്. ഇ​ത് വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി സൃ​ഷ്‌ടിക്കു​ക​യാ​ണ്. രാ​ത്രി​യി​ല്‍ വ​ലി​യ ലോ​റി​ക​ള്‍ ഉ​ള്‍​പ്പടെ​യു​ള്ള​വ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ക​യാ​ണ് ഇ​ത് അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ന്നു. കെ​എ​സ്ടി​പി എ​സി റോ​ഡ് പ​ണി​യു​ടെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല​ക​ളി​ല്‍​നി​ന്ന് മാ​റി​യി​ട്ടും പ​ക​രം സം​വി​ധാ​ന​മാ​യി​ട്ടി​ല്ല.

 

Latest News

Corehub Up