Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Kovilthottam Church.

Kollam

കോ​വി​ല്‍​ത്തോ​ട്ടം പ​ള്ളി​യി​ൽ പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

 ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ന്ത്ര​യോ​സ് അ​പ്പോസ്തല​ന്‍റെ പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. തി​രു​നാ​ൾ  ഡി​സം​ബ​ർ 6ന് ​സ​മാ​പി​ക്കും, തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ക​ർ​മം  ഇ​ട​വ​ക വി​കാ​രി ഫാ. ​സി. ജോ​ൺ പോ​ൾ  നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു​ള്ള സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് ഫാ.ജോ​സ​ഫ് ജോ​ൺ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.എ​ബി​ൻ പാ​പ്പ​ച്ച​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. ഇ​ട​വ​ക​യി​ലെ ബി​സി​സി യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 72 അം​ഗ​ങ്ങ​ളാ​ണ് തി​രു​നാ​ൾ പ്ര​സി​ദേ​ന്തി​മാ​ർ.  ഇ​ട​വ​ക ദി​ന​മാ​യ 30ന് ​രാ​വി​ലെ ഏ​ഴി​നു​ള്ള തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം രൂ​പ​താ മു​ൻ വി​കാ​ർ ജ​ന​റ​ൽ മൊ​ൺ​സി​ഞ്ഞോ​ർ വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 5. 30നു​ള്ള  ഇ​ട​വ​ക ദി​നാ​ഘോ​ഷ പൊ​തു​സ​മ്മേ​ള​നം കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റാൾ മോൺ​.ബൈ​ജു ജൂ​ലി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.  

അ​ഞ്ചി​ന് വൈ​കു​ന്നേ​രം 4.30 നു​ള്ള ആ​ഘോ​ഷ​മാ​യ വേ​സ്പ​ര​യ്ക്കും ദി​വ്യ​ബ​ലി​ക്കും ഫാ. ​ബേ​ണി വ​ർ​ഗീ​സ്  മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​ളി ഏ​ബ്ര​ഹാം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.   സ​മാ​പ​ന ദി​ന​മാ​യ ആ​റി​നു രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി എ​ട്ടി​ന്  ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ​ബ​ലി​ക്ക് ഫാ. ​മ​നോ​ജ് ആ​ന്‍റണി  മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ലൈ​ജു ഒ​സി​ഡി  തി​രു​നാ​ൾ ദി​ന വ​ച​ന സ​ന്ദേ​ശം ന​ൽ​കും. 

വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​സി. ജോ​ൺ പോ​ൾ കൃ​ത​ജ്ഞ​താ ബ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഫാ. ​റി​ജോ പോ​ൾ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു കൊ​ണ്ട് പ്ര​ദ​ക്ഷി​ണ​ം.  കൊ​ടി​യി​റ​ക്കോ​ട് കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും.ഇന്ന് മു​ത​ൽ 29വ​രെ​യും ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ മു​ത​ൽ അ​ഞ്ചു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല , ലി​റ്റി​നി, ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ ദി​വ​സ​വും  രാ​വി​ലെ ആ​റി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും  ദി​വ്യ​ബ​ലി​യും ന​ട​ക്കും.

Latest News

Corehub Up