കൊല്ലം : കൊട്ടിയം ഉമയനല്ലൂര്‍ ജംഗ്ഷനില്‍ അമിത ശബ്ദത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടര്‍ന്ന് വ്യാപാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കൊട്ടിയം പൊലിസിന്റെ പിടിയിലായി.
വടക്കേമൈലക്കാട് നെല്ലിക്കവിള സ്വദേശി നുഫൈസ് (26) ആണ് അറസ്റ്റിലായത്. 23ന് രാത്രി 7.30 ഓടെയാണ് സംഭവം. കൊട്ടിയം ഉമയനല്ലൂര്‍ ജംഗ്ഷനിലുടെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതി ഉമയനല്ലൂര്‍ ജംഗ്ഷനില്‍ തഴുത്തല സ്വദേശി നിസാര്‍ നടത്തി വരുന്ന കടയുടെ മുന്‍വശം നിര്‍ത്തിയപ്പോള്‍ മോട്ടോര്‍ സൈക്കിളിന്റെ അമിത ശബ്ദത്തെ പറ്റി നിസാറിന്റെ സഹോദരന് ചോദ്യം ചെയ്തു. തുടര്‍ന്ന് യൂനുസ്, കട ഉടമയുടെ സഹോദരന്റെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇത് തടയാനെത്തിയ നിസാറിനേയും ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് തടിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പരിക്കേല്പിച്ചു.
നിസാറിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൊട്ടിയം എസ്എച്ച്ഒ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണപ്രതിയെ അറസ്റ്റ് ചെയ്തത്.