x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി​യെ പ​രി​ക്കേ​ല്‍​പ്പി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: November 25, 2026 12:13 AM IST | Updated: November 25, 2026 12:13 AM IST

നു​ഫൈ​സ്

കൊ​ല്ലം : കൊ​ട്ടി​യം ഉ​മ​യ​ന​ല്ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ അ​മി​ത ശ​ബ്ദ​ത്തി​ല്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തെ തു​ട​ര്‍​ന്ന് വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പ്പിച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൊ​ട്ടി​യം പൊലിസി​ന്‍റെ പി​ടി​യി​ലാ​യി.

വ​ട​ക്കേ​മൈ​ല​ക്കാ​ട് നെ​ല്ലി​ക്ക​വി​ള സ്വ​ദേ​ശി നു​ഫൈ​സ് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 23ന് ​രാ​ത്രി 7.30 ഓ​ടെ​യാ​ണ് സം​ഭ​വം. കൊ​ട്ടി​യം ഉ​മ​യ​ന​ല്ലൂ​ര്‍ ജം​ഗ്ഷ​നി​ലു​ടെ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ എ​ത്തി​യ പ്ര​തി ഉ​മ​യ​ന​ല്ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ത​ഴു​ത്ത​ല സ്വ​ദേ​ശി നി​സാ​ര്‍ ന​ട​ത്തി വ​രു​ന്ന ക​ട​യു​ടെ മു​ന്‍​വ​ശം നി​ര്‍​ത്തി​യ​പ്പോ​ള്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ന്‍റെ അ​മി​ത ശ​ബ്ദ​ത്തെ പ​റ്റി നി​സാ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ചോ​ദ്യം ചെ​യ്തു. തു​ട​ര്‍​ന്ന് യൂ​നു​സ്, ക​ട ഉ​ട​മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പിക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​നെ​ത്തി​യ നി​സാ​റി​നേ​യും ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ത​ടി​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ല്‍​പി​ച്ചു.

നി​സാ​റി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കൊ​ട്ടി​യം എ​സ്എ​ച്ച്ഒ ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് സം​ഘ​മാ​ണ​പ്ര​തി​യെ അ​റ​സ്‌റ്റ് ചെ​യ്ത​ത്.

Tags : Man who injured trader arrested arrested NattuVishesham DistrictNews

Recent News

Corehub Up