Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : monitor lizards too.

Kollam

കാ​ട്ടു​പോ​ത്തു​ക​ൾ​ക്കും കാ​ട്ടാ​ന​ക​ൾ​ക്കും പി​ന്നാ​ലെ ഉ​ടു​മ്പു​ക​ളും

കു​ള​ത്തു​പ്പു​ഴ: കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യ കു​ള ത്തൂ​പ്പു​ഴ നി​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി ഉ​ടു​മ്പു​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വി​ഹ​രി​ക്കു​ന്നു. കു​റെ നാ​ളു​ക​ളാ​യി കാ​ടി​റ​ങ്ങി​യെ​ത്തു​ന്ന കാ​ട്ടു​പോ​ത്തു​ക​ളു​ടെ ശ​ല്യം കാ​ര​ണം പ​ക​ലും രാ​ത്രി​യും സ്വ​സ്ഥ​മാ​യി വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു കു​ള​ത്തൂ​പ്പു​ഴ​യി​ലാ​കെ.

ഏ​താ​നും നാ​ൾ​മു​മ്പ് പു​ല​ർ​ച്ചെ കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ലേ​ക്ക് ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ന് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ഇ​ത്തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഇ​ട​പെ​ട്ട് കു​ള​ത്തു​പ്പു​ഴ ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്തു​നി​ന്നും കാ​ട്ടു​പോ​ത്ത് കൂ​ട്ട​ങ്ങ​ളെ തു​ര​ത്തി പു​ഴ​ക​ട​ത്തി സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ച്ചു.​അ​തേ​സ​മ​യം, ഇ​വ സ​മീ​പ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യാ​യ അ​മ്പ​തേ​ക്ക​ർ, ഡീ​സെ​ന്‍റു​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നെ​ത്തു​ക​യും പ​ക​ൽ പോ​ലും പാ​ത​യോ​ര​ങ്ങ​ളി​ലും ഗ്രാ​മ​വീ​ഥി​ക​ളി​ലും ഇ​വ​നി​ല യു​റ​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ ഭീ​തി​യി​ലാ​ണ്ട ജ​ന​ങ്ങ​ൾ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും​ഭ​യ​പ്പെ​ട്ടു.
ഇതി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ന് സ​മീ​പം അ​യ്യ​ൻ​പി​ള്ള വ​ള​വി​ൽ വീ​ടു​ക​ൾ​ക്ക് സ​മീ​പം വ​ലി​പ്പ​മു​ള്ള ഉ​ടു​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്താ​കെ ചു​റ്റി​ന​ട​ന്ന ഉ​ടു​മ്പ് വീടു​ക​ൾ​ക്ക് സ​മീ​പ​വും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യും മ​റ്റും പ​ര​തി ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വീ​ടു​ക​ൾ​ക്കു​ള്ളി​ൽ അ​ഭ​യം തേ​ടി. ര​ണ്ടു ദി​വ​സം മു​മ്പും സ​മീ​പ വാ​സി​ക​ൾ ഉ​ടു​മ്പി​നെ ക​ണ്ടി​രു​ന്ന​ു. കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ ആ​യി എ​ത്തി​ച്ച സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്കി​ടയി​ൽ പ​തു​ങ്ങി​യ ഉ​ടുന്പ് ​ജോ​ലി​ക്കാ​രെ​ത്തി​യ​തോ​ടെ സ​മീ​പ​ത്തെ വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തേ​ക്ക് ഓ ​ടി​ക്ക​യ​റി​യ​ത് വീ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി.

Latest News

Corehub Up