വീട്ടുമുറ്റത്തെത്തിയ ഉടുമ്പ്.
കുളത്തുപ്പുഴ: കാട്ടുമൃഗങ്ങളുടെ ശല്യത്താൽ പൊറുതിമുട്ടിയ കുള ത്തൂപ്പുഴ നിവാസികളുടെ ഉറക്കം കെടുത്തി ഉടുമ്പുകൾ ജനവാസ മേഖലയിൽ വിഹരിക്കുന്നു. കുറെ നാളുകളായി കാടിറങ്ങിയെത്തുന്ന കാട്ടുപോത്തുകളുടെ ശല്യം കാരണം പകലും രാത്രിയും സ്വസ്ഥമായി വീടിനു പുറത്തിറങ്ങാനാവാത്ത സ്ഥിതിയായിരുന്നു കുളത്തൂപ്പുഴയിലാകെ.
ഏതാനും നാൾമുമ്പ് പുലർച്ചെ കുളത്തൂപ്പുഴ ടൗണിലേക്ക് നടന്നു വരികയായിരുന്ന വയോധികന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായിരുന്നു. ഇത്തുടർന്ന് വനം വകുപ്പ് ഇടപെട്ട് കുളത്തുപ്പുഴ ടൗണിനോട് ചേർന്നുള്ള പ്രദേശത്തുനിന്നും കാട്ടുപോത്ത് കൂട്ടങ്ങളെ തുരത്തി പുഴകടത്തി സൗരോർജ വേലി സ്ഥാപിച്ചു.അതേസമയം, ഇവ സമീപത്തെ ജനവാസമേഖലയായ അമ്പതേക്കർ, ഡീസെന്റുമുക്ക് പ്രദേശങ്ങളിലേക്ക് കടന്നെത്തുകയും പകൽ പോലും പാതയോരങ്ങളിലും ഗ്രാമവീഥികളിലും ഇവനില യുറപ്പിക്കുകയും ചെയ്തതോടെ ഭീതിയിലാണ്ട ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ പോലുംഭയപ്പെട്ടു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ സെൻട്രൽ ജംഗ്ഷന് സമീപം അയ്യൻപിള്ള വളവിൽ വീടുകൾക്ക് സമീപം വലിപ്പമുള്ള ഉടുമ്പിനെ കണ്ടെത്തിയത്. പ്രദേശത്താകെ ചുറ്റിനടന്ന ഉടുമ്പ് വീടുകൾക്ക് സമീപവും വാഹനങ്ങൾക്കിടയിലൂടെയും മറ്റും പരതി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീകളും കുട്ടികളും വീടുകൾക്കുള്ളിൽ അഭയം തേടി. രണ്ടു ദിവസം മുമ്പും സമീപ വാസികൾ ഉടുമ്പിനെ കണ്ടിരുന്നു. കെട്ടിടനിർമാണത്തിനാ ആയി എത്തിച്ച സാധന സാമഗ്രികൾക്കിടയിൽ പതുങ്ങിയ ഉടുന്പ് ജോലിക്കാരെത്തിയതോടെ സമീപത്തെ വീടിന്റെ ഉമ്മറത്തേക്ക് ഓ ടിക്കയറിയത് വീട്ടുകാരെ ഭീതിയിലാക്കി.
Tags : monitor lizards too. monitor lizards NattuVishesham DistrictNews