കുണ്ടറ: വിവാഹ ബ്രോക്കര്‍ എന്ന വ്യാജേന വയോധികനെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലെ ഒന്നാം പ്രതി കൊട്ടിയം തഴുത്തല ശീലാലയത്തില് ജിതിന് (32) നെ കുണ്ടറ പൊലിസ് പിടികൂടി.
കഴിഞ്ഞ ജൂണ്‍ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചവറ സ്വദേശിയായ വയോധികനെ വീട്ടില്‍ വിളിച്ചുവരുത്തി സ്വര്‍ണവും പണവും കവരുകയായിരുന്നു. സിഐ സുനു കുമാറിന്റെ നിര്‍ദേശപ്രകാരം എസ്ഐമാരായ ദീപു പിള്ള, അരുണ്‍, എഎസ്ഐമാരായ അനില്‍, എഎസ്ഐ ഷിന്റെ സിപിഒമാരായ അന്‍വര്‍, ശ്രീജിത്ത്, ശരണ്യ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ടാംപ്രതി ജിനേഷ് മൂന്നാം പ്രതി ഹസീന എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.