Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Tsunami flat

Kollam

ആ​ക്കോ​ലി​ല്‍ അ​നു​ഗ്ര​ഹ സു​നാ​മി ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ 32 ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കും

കൊ​ല്ലം :ച​തു​പ്പി​ല്‍ താ​ഴ്ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ആ​ക്കോ​ലി​ല്‍ അ​നു​ഗ്ര​ഹ സു​നാ​മി ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ 32 ഫ്‌​ളാ​റ്റു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​മേ​യം പാ​സാ​ക്കി.എ​ല്ലാ കൗ​ണ്‍​സി​ല​ര്‍​മാ​രും പ്ര​മേ​യ​ത്തെ അം​ഗീ​ക​രി​ച്ചു.

സു​നാ​മി​യി​ല്‍ വീ​ടു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ നി​ര്‍​മി​ച്ച ഫ്ലാ​റ്റു​ക​ളാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ച​തു​പ്പി​ല്‍ താ​ഴ്ന്ന് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​ത്.മ​ഴ​പെ​യ്യു​മ്പോ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ക​യും ഭി​ത്തി​ക​ളു​ടെ ഭാ​ഗ​ങ്ങ​ള്‍ അ​ട​ര്‍​ന്നു​വീ​ഴു​ക​യും ചെ​യ്യു​ക​യാ​ണ്. അ​തി​നാ​ല്‍ കെ​ട്ടി​ട​ഭാ​ഗ​ങ്ങ​ള്‍ ഇ​ടി​ഞ്ഞു​വീ​ഴു​മെ​ന്ന ഭ​യ​ത്തി​ലാ​ണ്. ഉ​പേ​ക്ഷി​ച്ച ഫ്ലാ​റ്റു​ക​ള്‍ സ​മൂ​ഹ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ കേ​ന്ദ്ര​മാ​യും മാ​റി​യി​രി​ക്കു​ക​യാ​ണ്.

നാ​ലു​കോ​ടി​യി​ല​ധി​കം ചെ​ല​വ​ഴി​ച്ച് ആ​ക്കോ​ലി​ല്‍ ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ 104 ഫ്ലാാ​റ്റു​ക​ളാ​ണ് നി​ര്‍​മി​ച്ച​ത്. ഇ​തി​ല്‍ 58 എ​ണ്ണം കൈ​മാ​റി. ച​തു​പ്പു​നി​ല​ത്ത് നി​ര്‍​മി​ച്ച 32 ഫ്ലാ​റ്റു​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​യു​ടെ താ​ക്കോ​ല്‍ കൈ​മാ​റി​യി​ല്ല. മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്താ​തെ നി​ര്‍​മാ​ണം ന​ട​ത്തി​യ​താ​ണ് ഫ്ലാ​റ്റു​ക​ള്‍ താ​ഴാ​ന്‍ കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​ത്.

32 ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഔ​ദ്യോ​ഗി​ക ശിപാ​ര്‍​ശ ന​ല്‍​കു​മെ​ന്ന് ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി ഡ്രെ​യി​നേ​ജ് സം​വി​ധാ​നം, പു​തി​യ ഫ്ലാറ്റു​ക​ള്‍, ക​മ്യൂ​ണി​റ്റി ഹാ​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
ആ​ക്കോ​ലി​ല്‍ അ​നു​ഗ്ര​ഹ ഫ്ലാ​റ്റു​ക​ള്‍​ക്കു പു​റ​മേ വ​ള്ള​ക്ക​ട​വ്, സ്‌​നേ​ഹ​തീ​രം എ​ന്നി​വ​ ഉൾപ്പ​ടെ കോ​ര്‍​പറേ​ഷ​ന്‍ പ​രി​ധി​യി​ലെ ഫ്ലാറ്റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​ള്ള തു​ക മു​ഖ്യ​മ​ന്ത്രി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​ഷ്ണു മോ​ഹ​ൻ എം​എ​ല്‍​എ യുടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ത​ഹ​സി​ല്‍​ദാ​റും സ്ഥ​ല​ത്തെ​ത്തി എ​സ്റ്റി​മേ​റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കും.കോ​ര്‍​പറേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മു​ഴു​വ​ന്‍ സു​നാ​മി ഫ്ലാറ്റു​ക​ളും പൊ​ളി​ച്ചു​നീ​ക്കാ​നും പു​തി​യ സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​തി​നും കൗ​ണ്‍​സി​ല്‍ യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up