ചങ്ങനാശേരി: എസ്ബി കോളജ് മൈതാനത്ത് ഫാ.ഷാജി തുമ്പേച്ചിറയിലിന്റെ നേതൃത്വത്തിലുള്ള അമ്മയോടൊപ്പം ലൈറ്റ് ആന്റ് സൗണ്ട് ഷോ ഇന്ന് അരങ്ങേറും. എട്ട് സ്റ്റേജുകളില്‍ നാനൂറ് കലാകാരന്മാര് അണിനിരക്കുന്ന ഗംഭീര ഷോയില്‍ സിനിമാതാരങ്ങളായ ജോണി ആന്റണിയും സ്മിനു സിജോയും വേദിയിലെത്തും. പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയുടെ കൂദാശയോടാനുബന്ധിച്ചാണ് ലൈറ്റ് ആന്റ് സൗണ്ട്ഷോ അരങ്ങേറുന്നത്.
പാറേല്പ്പള്ളിയുടെ 122 വര്‍ഷത്തെ ചരിത്രവും പാരമ്പര്യങ്ങളും കൂട്ടിയിണക്കി പാറേല്‍ മാതാവിനോടുള്ള ഭക്തിയും സ്തുതിഗീതങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കുന്ന ഈ അവതരണ പരിപാടിയില്‍ ബൈബിളിലെ വിവിധ സംഭവങ്ങളും അവതരിപ്പിക്കും. കാനായിലെ കല്യാണം, അരുമത്യാക്കാരന് ജോസഫ്, തിരുവത്താഴം തുടങ്ങിയ സംഭവങ്ങളും ശ്രദ്ധയാകര്‍ഷിക്കും.
ശബ്ദവും പ്രകാശവും കോര്‍ത്തിണക്കി അമ്പതോളം രംഗങ്ങള്‍ സജ്ജമാക്കുന്ന അവരണം രണ്ടേകാല്മണുക്കൂര് മനസിനും കാതിനും ഇമ്പകരമാകും. നാനൂറോളം കലാകാരന്മാരാണ് എട്ടുസ്റ്റേജുകളിലായി അണിനിരക്കുന്നത്. ഈ മെഗാഷോയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഫാ. ഷാജി തുമ്പേച്ചിറയിലാണ്.
220 അടി വ്യാപ്തിയില്‍ 8000 ചതുരശ്ര അടി വരുന്ന സ്റ്റേജ് സംവിധാനമാണ് എസ്ബി കോളജ് മൈതാനത്ത് തയാറാക്കിയിരിക്കുന്നത്. ഇരുപതിനായിരത്തോളം ആളുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ സജ്ജമാണെന്ന് സംഘാടകരായ സുനില്‍ വി ജോയി, ഷിബിന്‍ കിളിരൂർ, സന്തോഷ് കെ. മാത്യു എന്നിവര്‍ പറഞ്ഞു.
പരിശുദ്ധ കന്യകാമാതാവിലൂടെ
ഒരു കുടുംബം ദൈവത്തിലേക്കടുക്കുന്ന അവതരണം
പരിശുദ്ധ കന്യകാമാതാവിലൂടെ ഒരു കുടുംബം യേശുവിലേക്കടുക്കുന്ന അവതരണമാണ് ഇന്ന് എസ്ബി കോളജ് മൈതാനത്തെ അമ്മയോടൊപ്പം ലൈറ്റ് ആന്റ് സൗണ്ട്ഷോയില് അരങ്ങേറുന്നത്. എറണാകുളം മറൈന്ഡ്രൈവിനുശേഷം ഏറ്റവും കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന രണ്ടാമത്തെ ഷോയാണ് ഇവിടെ നടക്കുന്നത്. പാറേല്പ്പള്ളിയുടേയും പാറേല്മാതാവിന്റെയും ചരിത്രം ഷോയില്‍ അനാവരണം ചെയ്യും.
വിശിഷ്ടാതിഥികള്‍ക്ക്
പാറേല്‍ ബസിലിക്കയുടെ ചിത്രം
ആലേഖനംചെയ്ത സമ്മാനം
ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് പാറേല്‍ ബസിലിക്കയുടെ ചിത്രം ആലേഖനം ചെയ്ത സമ്മാനം നല്കി.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലാണ് എല്ലാവര്ക്കും സമ്മാനം കൈമാറിയത്.
ചങ്ങനാശേരി അതിരൂപത അടുത്തവര്‍ഷം നടപ്പാക്കുന്ന ഹരിതസ്പര്‍ശം പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രി വി.ഡി. സതീശന് പ്രകാശനം ചെയ്തു.