x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘അ​മ്മ​യോ​ടൊ​പ്പം’ മെ​ഗാ​ഷോ ഷോ ​ഇ​ന്ന്

വെബ് ഡെസ്ക്
Published: November 25, 2026 02:48 AM IST | Updated: November 25, 2026 02:49 AM IST

റി​ഹേ​ഴ്‌​സ​ലി​ന് ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്നു.

ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് ഫാ.​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​മ്മ​യോ​ടൊ​പ്പം ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട്‌ ഷോ ​ഇ​ന്ന് അ​ര​ങ്ങേ​റും. എ​ട്ട് സ്‌​റ്റേ​ജു​ക​ളി​ല്‍ നാ​നൂ​റ് ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന ഗം​ഭീ​ര ഷോ​യി​ല്‍ സി​നി​മാ​താ​ര​ങ്ങ​ളാ​യ ജോ​ണി ആ​ന്‍റ​ണി​യും സ്മി​നു സി​ജോ​യും വേ​ദി​യി​ലെ​ത്തും. പാ​റേ​ല്‍ മ​ര്‍​ത്ത്മ​റി​യം ബ​സി​ലി​ക്ക​യു​ടെ കൂ​ദാ​ശ​യോ​ടാ​നു​ബ​ന്ധി​ച്ചാ​ണ് ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട്‌​ഷോ അ​ര​ങ്ങേ​റു​ന്ന​ത്.

പാ​റേ​ല്‍​പ്പ​ള്ളി​യു​ടെ 122 വ​ര്‍​ഷ​ത്തെ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​ങ്ങ​ളും കൂ​ട്ടി​യി​ണ​ക്കി പാ​റേ​ല്‍ മാ​താ​വി​നോ​ടു​ള്ള ഭ​ക്തി​യും സ്തു​തി​ഗീ​ത​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി സ​ജ്ജ​മാ​ക്കു​ന്ന ഈ ​അ​വ​ത​ര​ണ പ​രി​പാ​ടി​യി​ല്‍ ബൈ​ബി​ളി​ലെ വി​വി​ധ സം​ഭ​വ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും. കാ​നാ​യി​ലെ ക​ല്യാ​ണം, അ​രു​മ​ത്യാ​ക്കാ​ര​ന്‍ ജോ​സ​ഫ്, തി​രു​വ​ത്താ​ഴം തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളും ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കും.

ശ​ബ്ദ​വും പ്ര​കാ​ശ​വും കോ​ര്‍​ത്തി​ണ​ക്കി അ​മ്പ​തോ​ളം രം​ഗ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ന്ന അ​വ​ര​ണം ര​ണ്ടേ​കാ​ല്‍​മ​ണു​ക്കൂ​ര്‍ മ​ന​സി​നും കാ​തി​നും ഇ​മ്പ​ക​ര​മാ​കും. നാ​നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​രാ​ണ് എ​ട്ടു​സ്‌​റ്റേ​ജു​ക​ളി​ലാ​യി അ​ണി​നി​ര​ക്കു​ന്ന​ത്. ഈ ​മെ​ഗാ​ഷോ​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ലാ​ണ്.
‌

220 അ​ടി വ്യാ​പ്തി​യി​ല്‍ 8000 ച​തു​ര​ശ്ര അ​ടി വ​രു​ന്ന സ്റ്റേ​ജ് സം​വി​ധാ​ന​മാ​ണ് എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ള്‍​ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ​ജ്ജ​മാ​ണെ​ന്ന് സം​ഘാ​ട​ക​രാ​യ സു​നി​ല്‍ വി ​ജോ​യി, ഷി​ബി​ന്‍ കി​ളി​രൂ​ർ, സ​ന്തോ​ഷ് കെ. ​മാ​ത്യു എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ലൂ​ടെ
ഒ​രു കു​ടും​ബം ദൈ​വ​ത്തി​ലേ​ക്ക​ടു​ക്കു​ന്ന അ​വ​ത​ര​ണം

പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ലൂ​ടെ ഒ​രു കു​ടും​ബം യേ​ശു​വി​ലേ​ക്ക​ടു​ക്കു​ന്ന അ​വ​ത​ര​ണ​മാ​ണ് ഇ​ന്ന് എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്തെ അ​മ്മ​യോ​ടൊ​പ്പം ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട്‌​ഷോ​യി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. എ​റ​ണാ​കു​ളം മ​റൈ​ന്‍​ഡ്രൈ​വി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഷോ​യാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പാ​റേ​ല്‍​പ്പ​ള്ളി​യു​ടേ​യും പാ​റേ​ല്‍​മാ​താ​വി​ന്‍റെ​യും ച​രി​ത്രം ഷോ​യി​ല്‍ അ​നാ​വ​ര​ണം ചെ​യ്യും.

 

വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്ക്
പാ​റേ​ല്‍​ ബ​സി​ലി​ക്ക​യു​ടെ ചി​ത്രം
ആ​ലേ​ഖ​നംചെ​യ്ത സ​മ്മാ​നം

ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​ര്‍​ത്ത്മ​റി​യം ബ​സി​ലി​ക്ക​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്ക് പാ​റേ​ല്‍ ബ​സി​ലി​ക്ക​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത സ​മ്മാ​നം ന​ല്‍​കി.
ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലാ​ണ് എ​ല്ലാ​വ​ര്‍​ക്കും സ​മ്മാ​നം കൈ​മാ​റി​യ​ത്.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത അ​ടു​ത്ത​വ​ര്‍​ഷം ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത​സ്പ​ര്‍​ശം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.

Tags : Ammayodoppam Mega Show Today Mega Show NattuVishesham DistrictNews

Recent News

Corehub Up