പാലാ: രൂപതയുടെ പാസ്റ്ററല്‍- പ്രിസ്ബിറ്ററല്‍ കൗണ്‍സിലുകള്‍ അംഗീകരിച്ച പ്രമേയങ്ങളും പാലാ- കോട്ടയം മേഖലയിലെ വിവിധ ജനകീയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനവും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സമര്‍പ്പിച്ചു. സമയബന്ധിത ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പുനല്‍കി.
ഇഎസ്എ, വാഗമണ്‍ ഭൂമിദുരന്തം, ലഹരിവിരുദ്ധ പോരാട്ടം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങളാണ് സമര്‍പ്പിച്ചത്.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിര്‍ദേശപ്രകാരം പാലാ രൂപത ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ.വി.പി. ദേവസ്യ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജി ആന്റണി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജോസഫ് വാഴയ്ക്കന് എന്നിവര്‍ ഉള്‍പ്പെട്ട പ്രതിനിധിസംഘമാണ് നിവേദനം സമര്‍പ്പിച്ചത്.