x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ രൂ​പ​ത​യു​ടെ പ്ര​മേ​യ​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ​യും അ​നു​കൂ​ല പ്ര​തി​ക​ര​ണം

വെബ് ഡെസ്ക്
Published: November 28, 2026 05:09 AM IST | Updated: November 28, 2026 05:09 AM IST

രൂ​പ​താ ചാ​ന്‍​സ​ല​ര്‍ ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ രൂ​പ​ത​യു​ടെ പ്ര​മേ​യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കു സ​മ​ര്‍​പ്പി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ന്നു.

പാ​ലാ: രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ല്‍- പ്രി​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍​സി​ലു​ക​ള്‍ അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ങ്ങ​ളും പാ​ലാ- കോ​ട്ട​യം മേ​ഖ​ല​യി​ലെ വി​വി​ധ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന നി​വേ​ദ​ന​വും ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും സ​മ​ര്‍​പ്പി​ച്ചു. സ​മ​യ​ബ​ന്ധി​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ഉ​റ​പ്പു​ന​ല്‍​കി.

ഇ​എ​സ്എ, വാ​ഗ​മ​ണ്‍ ഭൂ​മി​ദു​ര​ന്തം, ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ടം തു​ട​ങ്ങി​യ​വ ഉ​ള്‍​ക്കൊ​ള്ളു​ന്ന പ്ര​മേ​യ​ങ്ങ​ളാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പാ​ലാ രൂ​പ​ത ചാ​ന്‍​സ​ല​ര്‍ ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍, പ്രി​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ.​വി.​പി. ദേ​വ​സ്യ, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സി​ജി ആ​ന്‍റ​ണി, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​നി​ധി​സം​ഘ​മാ​ണ് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ച​ത്.

Tags : Home Minister to the proposals of the Pala Diocese. Nattuvishesham DistrictNews

Recent News

Corehub Up