Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Back to School

Kottayam

പ​ഠി​ച്ച സ്കൂ​ളു​ക​ളി​ൽ അ​റി​വി​ന്‍റെ പു​തി​യ പാ​ഠ​ങ്ങ​ളു​മാ​യി അ​വ​രെ​ത്തി; കൈ​യ​ടി നേ​ടി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ

മു​ണ്ട​ക്ക​യം: പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പു​തി​യ അ​റി​വു​ക​ളും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ളും പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ ബാ​ക്ക് ടു ​സ്കൂ​ൾ എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പു​ത്ത​ൻ പ്ര​വ​ണ​ത​ക​ളും വി​വി​ധ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, മെ​ഷീ​ൻ ലേ​ണിം​ഗ്, റോ​ബോ​ട്ടി​ക്സ്, ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, ഏ​വി​യേ​ഷ​ൻ, ഫോ​റ​ൻ​സി​ക് സൈ​ക്കോ​ള​ജി, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, സോ​ഷ്യ​ൽ വ​ർ​ക്ക്, ചി​ൽ​ഡ്ര​ൻ​സ് സൈ​ക്കോ​ള​ജി, എ​യ​ർ​പോ​ർ​ട്ട് ആ​ൻ​ഡ് എ​യ​ർ കാ​ർ​ഗോ മാ​നേ​ജ്മെ​ന്‍റ്, ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഐ​ടി, ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ്, ഫു​ഡ് ടെ​ക്നോ​ള​ജി, നെ​റ്റ്‌​വ​ർ​ക്കിം​ഗ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് 65 സ്കൂ​ളു​ക​ളി​ലാ​ണ് പ​രി​പാ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​സ്.​ഷാ​ന്‍റി​മോ​ൾ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ദേ​വി​ക സ​ജി, ലി​യാ​മോ​ൾ മാ​ത്യു, ഇ​വ ബി​റ്റോ, ഗോ​ഡ്വി​ന ജോ​ൺ, അ​ര​ണ്യ റോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

 

Latest News

Corehub Up