പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ നേതൃത്വത്തിൽ നടത്തിയ ബാക്ക് ടു സ്കൂൾ പരിപാടിയിൽ നിന്ന്.
മുണ്ടക്കയം: പഠിച്ചിറങ്ങിയ വിദ്യാലയങ്ങളിലേക്ക് പുതിയ അറിവുകളും ഉന്നതവിദ്യാഭ്യാസ സാധ്യതകളും പരിചയപ്പെടുത്താനായി പെരുവന്താനം സെന്റ് ആന്റണീസ് കോളജിലെ ഒന്നാംവർഷ വിദ്യാർഥികൾ ബാക്ക് ടു സ്കൂൾ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പുത്തൻ പ്രവണതകളും വിവിധ തൊഴിൽ സാധ്യതകളും സ്കൂൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ഫാഷൻ ഡിസൈനിംഗ്, ഏവിയേഷൻ, ഫോറൻസിക് സൈക്കോളജി, ഹോട്ടൽ മാനേജ്മെന്റ്, സോഷ്യൽ വർക്ക്, ചിൽഡ്രൻസ് സൈക്കോളജി, എയർപോർട്ട് ആൻഡ് എയർ കാർഗോ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഐടി, ട്രാവൽ മാനേജ്മെന്റ്, ഫുഡ് ടെക്നോളജി, നെറ്റ്വർക്കിംഗ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിലെ സാധ്യതകളാണ് വിദ്യാർഥികൾ പരിചയപ്പെടുത്തിയത്.
വിദ്യാർഥികൾ വിവിധ ടീമുകളായി തിരിഞ്ഞ് 65 സ്കൂളുകളിലാണ് പരിപാടി പൂർത്തിയാക്കിയത്. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, പ്രോഗ്രാം കൺവീനർ എസ്.ഷാന്റിമോൾ, വൈസ് പ്രിൻസിപ്പൽ സുപർണ രാജു, വിവിധ വകുപ്പ് മേധാവികൾ, വിദ്യാർഥി പ്രതിനിധികളായ ദേവിക സജി, ലിയാമോൾ മാത്യു, ഇവ ബിറ്റോ, ഗോഡ്വിന ജോൺ, അരണ്യ റോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags : CareerAwareness Nattu Vishesham St. Antonys College Peruvanthanam