Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Christs words should be taken as an example: Chief Minister

Kottayam

ക്രി​സ്തു​വി​ന്‍റെ വ​ച​ന​ങ്ങ​ള്‍ മാ​തൃ​ക​യാ​ക്കണം: മുഖ്യമന്ത്രി

ക​ടു​ത്തു​രു​ത്തി: യേ​ശു​ക്രി​സ്തു​വി​ന്‍റെ വ​ച​ന​ങ്ങ​ള്‍ മാ​തൃ​ക​യാ​ക്കി സ​ഹാ​നു​ഭൂ​തി​യോ​ടെ​യു​ള്ള ഭ​ര​ണം ന​ട​ത്താ​നാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ ചേ​ര്‍​ത്ത് പി​ടി​ക്കാ​നും നി​ര്‍​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നും എ​ല്ലാ​വ​രോ​ടും സ​ഹാ​നു​ഭൂ​തി​യോ​ടെ പെ​രു​മാ​റാ​നു​മാ​ണ് ക്രി​സ്തു പ​ഠി​പ്പി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ദേ​വാ​ല​യ​മെ​ന്ന​ത് ചു​വ​രു​ക​ള്‍കൊ​ണ്ട് കെ​ട്ടി​പ്പൊ​ക്കു​ന്ന കെ​ട്ടി​ട​മ​ല്ല. വി​ശ്വാ​സി​ക​ളു​ടെ പ്രാ​ര്‍​ഥ​ന​ക​ളി​ലൂ​ടെ ദൈ​വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​ന്ന വി​ശു​ദ്ധ മ​ന്ദി​ര​ങ്ങ​ളാ​ണ്. പ്രാ​ര്‍​ഥ​ന​യി​ലൂ​ടെ​യാ​ണ് അ​ന​ന്ത​മാ​യ ദൈ​വ​കൃ​പ​ക​ള്‍ ല​ഭി​ക്കു​ന്ന​ത്. ദൈ​വ​ഹി​ത​മ​റി​യാ​ന്‍ പ്രാ​ര്‍​ഥ​ന സ​ഹാ​യി​ക്കും. തി​രി​ച്ച​റി​വും ന​ല്ല ബോ​ധ്യ​ങ്ങ​ളും ഉ​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ ദൈ​വ​കൃ​പ ആ​വ​ശ്യ​മാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്, ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് എം​പി, ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, വി​കാ​രി ഫാ. ​സ​ജി മെ​ത്താ​ന​ത്ത്, ച​ല​ച്ചി​ത്ര​താ​രം ഹ​ഹ​ദ് ഫാ​സി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്തം​ഗം ജോ​ര്‍​ജു​കു​ട്ടി കാ​റു​കു​ളം, തോ​മ​സ് ചാ​ക്കോ ക​മ്മാ​പ്പ​റ​മ്പി​ല്‍, ജി​ന്‍​സി ക​ണ്ടാ​ര​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജൂ​ബി​ലി​യോ​ടു​നു​ബ​ന്ധി​ച്ചു ത​യാ​റാ​ക്കി​യ സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം ഫ​ഹ​ദ് ഫാ​സി​ലി​ന് ന​ല്‍​കി മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് നി​ര്‍​വ​ഹി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന് മു​മ്പാ​യി പ​ള്ളി​യി​ല്‍ ന​ട​ന്ന കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് കോ​ട്ട​യം അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.
1951 ഒ​ക്ടോ​ബ​ര്‍ 21 ന് ​മി​ഷ​ന്‍ ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ച്ച​ത് ബി​ഷ​പ് തോ​മ​സ് ത​റ​യി​ലാ​ണ്.

ക​ണ്ടാ​ര​പ്പ​ള്ളി പോ​ത്ത​ന്‍ ചാ​ക്കോ​യു​ടെ​യും മാ​ക്കീ​ല്‍ തൊ​മ്മ​ന്‍ പു​ന്നൂ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​വാ​സി​ക​ളാ​യ 106 കു​ടും​ബ​ക്കാ​രു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ​യും ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്‍റെ​യും ഫ​ല​മാ​യാ​ണ് ദേ​വാ​ല​യം നി​ര്‍​മി​ച്ച​ത്.
1957ലാ​ണ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​ള്ളി​യെ ഇ​ട​വ​ക​യാ​യി ഉ​യ​ര്‍​ത്തി​യ​ത്.

Latest News

Corehub Up