Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Constitution

Kottayam

ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണവും അവാർഡ് വിതരണവും

മ​ര​ങ്ങാ​ട്ടു​പി​ള്ളി: സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ത്തി.

ഈ​രാ​റ്റു​പേ​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജി റോ​ഷ​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ് മേ​ല്‍​വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലേ​ബ​ര്‍ ഇ​ന്ത്യ പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മി​ല​ന്‍റ നി​ജോ​യി ഭ​ര​ണ​ഘ​ട​നാ ആ​മു​ഖ വാ​യ​ന ന​ട​ത്തി.
യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​സം​ഗം, ക്വി​സ്, ഭ​ര​ണ​ഘ​ട​നാ ആ​മു​ഖ വാ​യ​ന എ​ന്നീ മ​ത്സ​ര ഇ​ന​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ള്‍​ക്കാ​ണ് കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കി​യ​ത്. ടാ​റ്റാ ബി​ല്‍​ഡിം​ഗ് ഇ​ന്ത്യ ഉ​പ​ന്യാ​സ മ​ത്സ​ര വി​ജ​യി​യും രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ വി​ദ്യാ​ര്‍​ഥി സം​ഘ​ത്തി​ലെ അം​ഗ​വു​മാ​യ മരി​യ ബാ​ബു ആ​ര്യ​പ്പ​ള്ളി​യെ ആ​ദ​രി​ച്ചു.

സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹാം , ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​കു​മാ​ര്‍ മ​റ്റ​ത്തി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബെ​ല്‍​ജി ഇ​മ്മാ​നു​വ​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍ മേ​രി ഹെ​ല​ന്‍, ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ നി​ര്‍​മ​ല ദി​വാ​ക​ര​ന്‍, സി​ല്‍​ബി ജെ​യ്‌​സ​ണ്‍, സെ​ക്ര​ട്ട​റി ജോ​ജി​ന്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗിച്ചു.

Latest News

Corehub Up