മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭരണഘടനാ ദിനാചരണവും അവാര്‍ഡ് വിതരണവും
മരങ്ങാട്ടുപിള്ളി: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനാചരണത്തിന്റെ ഉദ്ഘാടനവും വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി.
ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റോഷന് തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം അധ്യക്ഷത വഹിച്ചു. ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിനി മിലന്റ നിജോയി ഭരണഘടനാ ആമുഖ വായന നടത്തി.
യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി പ്രസംഗം, ക്വിസ്, ഭരണഘടനാ ആമുഖ വായന എന്നീ മത്സര ഇനങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കാണ് കാഷ് അവാര്‍ഡ് നല്‍കിയത്. ടാറ്റാ ബില്‍ഡിംഗ് ഇന്ത്യ ഉപന്യാസ മത്സര വിജയിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയ വിദ്യാര്‍ഥി സംഘത്തിലെ അംഗവുമായ മരിയ ബാബു ആര്യപ്പള്ളിയെ ആദരിച്ചു.
സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോണ്സണ് പുളിക്കീല്‍, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി ഏബ്രഹാം , ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബെല്‍ജി ഇമ്മാനുവല്‍, വാര്‍ഡ് മെംബര്‍ മേരി ഹെലന്, ബാങ്ക് ഭരണസമിതിയംഗങ്ങളായ നിര്‍മല ദിവാകരന്, സില്‍ബി ജെയ്സണ്‍, സെക്രട്ടറി ജോജിന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.