Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : District School Arts Festival

Kottayam

ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന കോ​ട്ട​യം റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.

പൂ​ഞ്ഞാ​ർ എ​സ്എം​വിഎ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ശ്രീ​ല​ക്ഷ്മി ജ​യ​റാം ഡി​സൈ​ൻ ചെ​യ്ത ലോ​ഗോ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ ലോ​ഗോ. പ​ത്തോ​ളം എ​ൻ​ട്രി​ക​ളി​ൽനി​ന്ന് വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം ക​ല​യ്ക്കും പ്രാ​ധാ​ന്യം ന​ൽ​കി കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന ഡി​സൈ​നാ​ണ് സം​ഘാ​ട​ക​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​റും വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​റു​മാ​യ ഹ​ണി ജി. ​അ​ല​ക്സാ​ണ്ട​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.​എ. ഷെ​മീ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല, ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ അ​ബ്‌​ദു​ൾ ജ​മാ​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ടോ​മി ജേ​ക്ക​ബ്, എ​സ്. അ​ഭി​ലാ​ഷ്, വി​വി​ധ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up