Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Encroachment on Erumeli Valiyathodu:

Kottayam

എ​രു​മേ​ലി വ​ലി​യ​തോ​ട് കൈയേ​റ്റം: വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി

എ​രു​മേ​ലി: വ​ലി​യ തോ​ടി​ന്‍റെ ഇ​രുക​ര​ക​ളി​ലെ സ്ഥ​ല​ങ്ങ​ൾ കൈയേറി​യ​ത് വീ​ണ്ടെ​ടു​ക്കാ​ൻ വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. തോ​ടി​നോ​ടു ചേ​ർ​ന്ന് നി​ർ​മി​ച്ചി​ട്ടു​ള്ള വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ തോ​ട് പു​റ​മ്പോ​ക്കി​ൽ ആ​ണെ​ന്ന് വ്യ​ക്ത​മാ​യാ​ൽ പൊ​ളി​ച്ചുനീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടിവ​രു​മെ​ന്ന് റ​വ​ന്യു വ​കു​പ്പ്.

തോ​ടി​ന്‍റെ ഇ​രുക​ര​ക​ളി​ലു​മു​ള്ള സ്ഥ​ലം ഉ​ട​മ​ക​ളു​ടെ പേ​രും വി​ലാ​സ​വും സ​ർ​വേ ന​മ്പ​റും ശേ​ഖ​രി​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​ന്ന​ലെ ആ​രം​ഭി​ച്ച​ത്. ഇ​തി​നുശേ​ഷം ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കും. തോ​ടും സ്ഥ​ല​വും അ​ള​ന്ന് നി​ർ​ണ​യി​ക്കു​ന്ന തീ​യ​തി അ​റി​യി​ച്ചാ​ണ് നോ​ട്ടീ​സ് ന​ൽ​കു​ക. തു​ട​ർ​ന്ന് അ​ള​വ് നി​ർ​ണ​യം ന​ട​ത്തും. ഒ​പ്പം അ​തി​ര് കു​റ്റി​ക​ൾ സ്ഥാ​പി​ക്കും. ഇ​തി​നുശേ​ഷം കൈയേ​റ്റം തി​ട്ട​പ്പെ​ടു​ത്തി നോ​ട്ടീ​സ് ന​ൽ​കും. തു​ട​ർ​ന്നാ​ണ് സ്ഥ​ലം വീ​ണ്ടെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക​രി​ങ്ക​ല്ലു​മ്മു​ഴി​യി​ലാ​ണ് ഇ​ന്ന​ലെ വി​വ​രശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്. എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് ഓ​ഫിസ​ർ സി.​എം. അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. ക​രി​ങ്ക​ല്ലു​മ്മു​ഴി മു​ത​ൽ ആ​മ​ക്കു​ന്ന് പാ​ലം വ​രെ​യാ​ണ് വി​വ​രശേ​ഖ​ര​ണം ന​ട​ത്തു​ക. തോ​ടും സ്ഥ​ല​വും അ​ള​ന്ന് നി​ർ​ണ​യി​ക്കു​ന്ന​തി​ന് താ​ലൂ​ക്ക് സ​ർ​വേ ടീ​മി​നെ നി​യോ​ഗി​ക്കു​മെ​ന്ന് ഭൂ​രേ​ഖ ത​ഹ​സിൽ​ദാ​ർ യാ​സി​ർ ഖാ​ൻ അ​റി​യി​ച്ചു. നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി ക​ഴി​ഞ്ഞ ദി​വ​സം എ​രു​മേ​ലി വ​ലി​യതോ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തോ​ട്ടി​ലെ കൈയേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് സ​മി​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേത്തു​ട​ർ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്‌, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്ഥ​ല​വും തോ​ടും അ​ള​ന്ന് കൈയേ​റ്റം തി​ട്ട​പ്പെ​ടു​ത്തി ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന് റ​വ​ന്യു വ​കു​പ്പ് അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ പൊ​ലി​സ് സ​ഹാ​യം തേ​ടു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Latest News

Corehub Up