Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Erumeli KSRTC Depot

Kottayam

ഒ​രു​മ​യു​ടെ തെ​ളി​നീ​ർ പാ​ഠം എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി​യി​ൽ

എ​രു​മേ​ലി: "വെ​ള്ളം കി​ട്ടാ​ൻ സ​ർ​ക്കാ​രും പ​ഞ്ചാ​യ​ത്തും വേ​ണേ​ൽ ചെ​യ്യ​ട്ടെ' എ​ന്ന് പ​റ​ഞ്ഞി​ല്ല എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി​യി​ലെ നൂ​റോ​ളം ജീ​വ​ന​ക്കാ​ർ. ശ​മ്പ​ള​ത്തി​ൽനി​ന്ന് അ​വ​ർ സ​ന്തോ​ഷ​ത്തോ​ടെ ഒ​രു ല​ക്ഷ​ത്തോ​ളം തു​ക ചെ​ല​വി​ട്ട​ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ല്ല വെ​ള്ളം കി​ട്ടാ​ൻ. യാ​ത്ര​ക്കാ​രാ​യ ജ​ന​ങ്ങ​ളോ​ടും ശ​ബ​രി​മ​ല സീ​സ​ണി​ൽ ദി​വ​സ​വും എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​രോ​ടും അ​വ​ർ നീ​തി പു​ല​ർ​ത്തു​ന്ന ഹൃ​ദ്യ​മാ​യ കാ​ഴ്ച കൂ​ടി​യാ​ണി​പ്പോ​ൾ ഇ​വി​ട​ത്തെ ബ​സു​ക​ളു​ടെ അ​ഴ​കും വൃ​ത്തി​യും.

അ​തി​നാ​യി അ​വ​ർ ചെ​യ്ത​ത് കി​ണ​ർ കു​ഴി​ച്ചു. മോ​ട്ടോ​ർ വച്ചു. അ​തി​ൽനി​ന്നു​ള്ള വെ​ള്ളമാ​ണ് ഇ​പ്പോ​ൾ ബ​സു​ക​ളെ സു​ന്ദ​ര​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ കു​ഴ​ൽകി​ണ​റു​ണ്ട്. പ​ക്ഷേ വെ​ള്ളം മോ​ശ​മാ​ണ്. ബ​സി​ന്‍റെ ഗ്ലാ​സ്‌ പോ​ലും ക​ഴു​കാ​ൻ കൊ​ള്ളി​ല്ല. വെ​ള്ള​ത്തി​ന് ചു​വ​ന്ന ക​ടു​ത്ത നി​റ​മാ​ണ്. ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് വ​ണ്ടി ക​ഴു​കു​മ്പോ​ൾ ചെ​ളി നി​റ​യു​ന്നു. ബ​സി​ന്‍റെ ഗ്ലാ​സു​ക​ളി​ൽ കാ​ഴ്ച മ​റ​യ്ക്കു​ന്ന ചെ​ളിയാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്.

ദീ​ർ​ഘദൂ​ര ബ​സു​ക​ളു​ടെ ഡ്രൈ​വ​ർ​മാ​ർ പ​രാ​തി പ​റ​ഞ്ഞു മ​ടു​ത്തു. പ​ക്ഷെ, ഫ​ണ്ട് ഇ​ല്ലെന്ന് പ​റ​ഞ്ഞ് മേ​ലു​ദ്യോ​ഗ​സ്ഥ​ർ കൈ​മ​ല​ർ​ത്തി. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ ഒന്നടങ്കം തീ​രു​മാ​നമെടു​ത്തു. ഇ​നി ഇ​ത് പ​റ്റി​ല്ല, ന​മു​ക്ക് ഒ​രു കൈ ​നോ​ക്കാം. അ​ങ്ങ​നെയാ​ണ് സ്വ​ന്തം ചെ​ല​വി​ൽ സ്റ്റാ​ൻ​ഡി​ന്‍റെ പി​ന്നി​ൽ ഒ​രു ഓ​ലി നി​ർ​മി​ച്ച​ത്. അ​തി​ൽ ന​ല്ല വെ​ള്ളം കി​ട്ടി​യ​തോ​ടെ റിംഗിറ​ക്കി ഓ​ലി​യെ കി​ണ​റാ​ക്കി മാ​റ്റി. മോ​ട്ടോ​ർ, പ​മ്പ് സെ​റ്റ് എ​ന്നി​വ​യും സ്ഥാ​പി​ച്ചു. ഇ​പ്പോ​ൾ ചെ​ളിയി​ല്ലാ​ത്ത വെ​ള്ളം ബ​സു​ക​ളി​ലേ​ക്ക് പ​മ്പ് ചെ​യ്ത് ക​ഴു​കി വൃ​ത്തിയാക്കു​ന്ന​തി​ന്‍റെ നി​റ​ഞ്ഞ സം​തൃ​പ്തി​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ.

ഒ​രേ മ​ന​സോടു​കൂ​ടി യൂ​ണി​യ​ൻ ഭേ​ദ​മെ​ന്യേ ജീ​വ​ന​ക്കാ​രെ​ല്ലാം സ​ഹ​ക​രി​ച്ച ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് ബ​സ് സ്റ്റേ​ഷ​ൻ ഇ​ൻ ചാ​ർ​ജ് ര​ഘു​നാ​ഥ​ൻ, ജോ​ജ​ൻ മാ​ത്യു. പി.​പി. ര​തീ​ഷ്, എ​ബി ഡേ​വി​ഡ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​രു​മേ​ലി സെ​ന്‍റ​റി​ലെ 27 ബ​സു​ക​ളും ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ സ​ർ​വീ​സി​ലെ 25 ബസുകളും ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ വൃ​ത്തി​യാ​ക്കു​ന്ന​ത്.

Latest News

Corehub Up