Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Fair prices will be ensured for cassava farmers.

Kottayam

മ​ര​ച്ചീ​നിക​ര്‍​ഷ​ക​ര്‍​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പുവ​രു​ത്തും

പാ​ലാ: മ​ര​ച്ചീ​നി​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പു​വ​രു​ത്തി മ​ര​ച്ചീ​നി​ക​ര്‍​ഷ​ക​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​മെ​ന്ന് പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍. പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പാ​ലാ ഷാ​ലോ​മി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ര​ച്ചീ​നി​ക​ര്‍​ഷ​ക​രു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ്മേ​ള​ന​ത്തി​ല്‍ പി​എ​സ്ഡ​ബ്ല്യു​എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി രാ​ജു മാ​ത്യു പ​റ​ഞ്ഞാ​ട്ട് ക്ലാ​സ് ന​യി​ച്ചു.​അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫി​സ​ര്‍ ഡാ​ന്‍റി​സ് കൂ​നാ​നി​ക്ക​ല്‍, പ്രോ​ജ​ക്ട് ഓ​ഫി​സ​ര്‍​മാ​രാ​യ പി.​വി. ജോ​ര്‍​ജ് പു​ര​യി​ടം, സി​ബി ക​ണി​യാം​പ​ടി, തോ​മ​സ് ക​ല്ലാ​ശേ​രി​ല്‍, ഇ​മ്മാ​നു​വ​ല്‍ വീ​ട​ന്‍, സൗ​മ്യാ ജ​യിം​സ്, ഷീ​ബാ ബെ​ന്നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌

പ്ര​ഫ. ജോ​മി അ​ഗ​സ്റ്റി​ന്‍, സ​ജോ ജോ​സ​ഫ്, എം.​കെ. കു​ര്യ​ന്‍, ടോ​മി സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ് സി.​കെ., അ​ഗ​സ്റ്റി​ന്‍ ജോ​സ്, ജോ​സ​ഫ് ആ​നി​ത്താ​നം, പോ​ള്‍​സ​ണ്‍ ജോ​സ​ഫ്, സി.​ടി. തോ​മ​സ് എ​ന്നി​വ​ര്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ക​സാ​വ പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും രൂ​പീ​ക​രി​ച്ചു. ശാ​സ്ത്രീ​യ കൃ​ഷി​രീ​തി​ക​ള്‍ വ്യാ​പ​ക​മാ​ക്കാ​നും എ​ല്ലാ സീ​സ​ണി​ലും പ​ച്ച​ക്ക​പ്പ ല​ഭ്യ​മാ​ക്കാ​നു​ള്ള സ​മ​ഗ്ര​പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കാ​നും മൂ​ല്യ വ​ര്‍​ധി​ത ഉ​ത്പ​ന്ന നി​ര്‍​മാ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കൂ​ട്ടാ​യ വി​പ​ണി ഇ​ട​പെ​ട​ലു​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.

Latest News

Corehub Up