മരച്ചീനി കര്‍ഷകരുടെ പ്രഥമ സമ്മേളനം പാലാ ശാലോമില്‍ പിഎസ്ഡബ്യുഎസ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ ഉദ്ഘാടനം ചെയ്യുന്നു.
പാലാ: മരച്ചീനിക്ക് ന്യായവില ഉറപ്പുവരുത്തി മരച്ചീനികര്ഷകര്ക്ക് പിന്തുണ നല്‍കുമെന്ന് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പാലാ ഷാലോമില്‍ സംഘടിപ്പിച്ച മരച്ചീനികര്ഷകരുടെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍ അധ്യക്ഷത വഹിച്ചു. ഫാര്‍മേഴ്സ് ക്ലബ് സെക്രട്ടറി രാജു മാത്യു പറഞ്ഞാട്ട് ക്ലാസ് നയിച്ചു.അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു പുളിക്കപ്പറമ്പില്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഡാന്റിസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫിസര്‍മാരായ പി.വി. ജോര്‍ജ് പുരയിടം, സിബി കണിയാംപടി, തോമസ് കല്ലാശേരില്‍, ഇമ്മാനുവല്‍ വീടന്, സൗമ്യാ ജയിംസ്, ഷീബാ ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രഫ. ജോമി അഗസ്റ്റിന്, സജോ ജോസഫ്, എം.കെ. കുര്യന്, ടോമി സെബാസ്റ്റ്യന്‍, ജോസ് സി.കെ., അഗസ്റ്റിന് ജോസ്, ജോസഫ് ആനിത്താനം, പോള്‍സണ്‍ ജോസഫ്, സി.ടി. തോമസ് എന്നിവര്‍ ഭരണസമിതി അംഗങ്ങളായ കസാവ പ്രൊമോഷന് കൗണ്‍സിലും രൂപീകരിച്ചു. ശാസ്ത്രീയ കൃഷിരീതികള്‍ വ്യാപകമാക്കാനും എല്ലാ സീസണിലും പച്ചക്കപ്പ ലഭ്യമാക്കാനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കാനും മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണം പ്രോത്സാഹിപ്പിക്കാനും കൂട്ടായ വിപണി ഇടപെടലുകള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
Tags : Fair prices will be ensured for cassava farmers. Nattuvishesham DistrictNews