Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : General Hospital Road construction embroiled in controversy once again

Kottayam

കൈയേറ്റം ഒ​ഴു​പ്പി​ക്കാ​തെ ന​ഗ​ര​സ​ഭ, സ​മ​രം ന​ട​ത്തി ബി​ജെ​പി

പാ​ലാ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡി​ലെ അ​ന​ധി​കൃ​ത കൈയേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​തെ ന​ഗ​ര​സ​ഭ. പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി രം​ഗ​ത്ത്. റോ​ഡി​ലെ കൈയേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ച ശേ​ഷം മാ​ത്ര​മേ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​വൂ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത് ന​ഗ​ര​സ​ഭ പാ​ലി​ച്ചി​ല്ല. ഇ​വി​ടെ​യു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് പൊ​തു​വി​ല്‍ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് സ​മ​യം നീ​ട്ടി ന​ല്‍​കി. 27ന് ​മു​മ്പ് ക​ച്ച​വ​ട​ക്കാ​ര്‍ സ്വ​മേ​ധ​യാ ഇ​റ​ങ്ങി​പ്പോ​കാ​മെ​ന്ന് സ​മ്മ​തി​ച്ച​തി​നാ​ലാ​ണ് ഇ​തെ​ന്ന് ഭ​ര​ണ​സ​മി​തി ക​ണ്‍​വീ​ന​ര്‍ ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ പ​റ​ഞ്ഞു.

റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഇ​ന്ന​ലെ ജോ​സ് കെ. ​മാ​ണി എം​പി സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഈ ​സ​മ​യം ത​ന്നെ​യാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കൈയേ​റ്റം പൂ​ര്‍​ണ​മാ​യും ഒ​ഴി​പ്പി​ക്കാ​തെ ടാ​റിം​ഗി​ന് സ​മ്മ​തി​ക്കി​ല്ലെ​ന്ന​താ​ണ് ബി​ജെ​പി നി​ല​പാ​ട്.

റോ​ഡ് നി​ര്‍​മാ​ണ​വും കൈയേറ്റം ഒ​ഴി​പ്പി​ക്ക​ലും സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ളു​മാ​യി ജോ​സ് കെ. ​മാ​ണി എം​പി ച​ര്‍​ച്ച ന​ട​ത്തി. തി​രു​നാ​ളു​ക​ളും ഉ​ത്സ​വ​ങ്ങ​ളും അ​ടു​ത്ത​തി​നാ​ല്‍ നി​ര്‍​മാ​ണ​ത്തി​നു മു​ട​ക്കം വ​രു​ത്ത​രു​തെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. ആ​ശു​പ​ത്രിവ​ക സ്ഥ​ല​ത്ത് പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന​വ​ര്‍ സ്വ​യം ഒ​ഴി​ഞ്ഞു പോ​കു​മെ​ന്ന് ക​ട​യു​ട​മ​ക​ള്‍ ജോ​സ് കെ. ​മാ​ണി​യെ അ​റി​യി​ച്ചു. മാ​നു​ഷി​ക​മാ​യ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ള്ള​താ​യി ജോ​സ് കെ. ​മാ​ണി ക​ട​യു​ട​മ​ക​ളെ അ​റി​യി​ച്ചു.

കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ല്‍​കി.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍, ലീ​ന സ​ണ്ണി, ജോ​ര്‍​ജു​കു​ട്ടി ചെ​റു​വ​ള്ളി, ബൈ​ജു കൊ​ല്ലംപറ​മ്പി​ല്‍ എ​ന്നി​വ​രും നേ​താ​ക്ക​ളാ​യ ജോ​സു​കു​ട്ടി പൂ​വേ​ലി​ല്‍, ജെ​യ്സ​ണ്‍ മാ​ന്തോ​ട്ടം എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബി​ജെ​പി ധ​ര്‍​ണ ന​ട​ത്തി

കയ്യേ​റ്റം ഒ​ഴി​പ്പി​ക്കാ​തെ​യു​ള​ള റോ​ഡ് വി​ക​സ​ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ഇ​ന്ന​ലെ ന​ട​ത്തി​യ ധ​ര്‍​ണാ സ​മ​രം എ​ന്‍.​കെ. ശ​ശി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​നീ​ഷ് ജി. ​മു​ര​ളീധ​ര​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up