Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Gold for India at the Badminton Asian Senior Championships

Kottayam

ആ​ന​ന്ദ് ജോ​ര്‍​ജ്-ലാ​ലി ജോ​സ​ഫ് ദ​മ്പ​തി​ക​ൾ പാ​ലാ​യു​ടെ അ​ഭി​മാ​നം

പാ​ലാ: ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഗ്വാ​ങ്ഷുവി​ല്‍ ന​ട​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ ഏ​ഷ്യ​ന്‍ സീ​നി​യ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച പാ​ലാ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ ആ​ന​ന്ദ് ജോ​ര്‍​ജും ലാ​ലി ജോ​സ​ഫും സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി രാ​ജ്യ​ത്തി​നും നാ​ടി​നും അ​ഭി​മാ​ന​മാ​യി. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ മി​ക്‌​സ​ഡ് ഡ​ബി​ള്‍​സ് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​രു​വ​രും ഈ ​ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

നെ​യ്‌​വേ​ലി ലി​ഗ്‌​നൈ​റ്റ് കോ​ര്‍​പ​റേ​ഷ​നി​ല്‍​നി​ന്ന് വി​ര​മി​ച്ച​ശേ​ഷം പാ​ലാ​യി​ല്‍ സ്ഥി​ര താ​മ​സ​മാ​ക്കി​യ ഇ​രു​വ​രും നി​ല​വി​ല്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പാ​ലാ​യി​ലെ ഷി​ബ്‌​സ് സ്‌​കൂ​ള്‍ ഓ​ഫ് ബാ​ഡ്മി​ന്‍റ​ണി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി​വ​രി​ക​യാ​ണ്. വി​ര​മി​ച്ച ശേ​ഷ​വും കാ​യി​ക​രം​ഗ​ത്തോ​ടു​ള്ള താ​ത്പ​ര്യ​വും അ​ര്‍​പ്പ​ണ​ബോ​ധ​വും നി​ല​നി​ര്‍​ത്തി അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച ഇ​വ​രു​ടെ നേ​ട്ടം ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

ലാ​ലി ജോ​സ​ഫ് സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പാ​ലാ ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ വി​ഭാ​ഗം മു​ന്‍ മേ​ധാ​വി പ്രാ​ഫ. ടി.​എ​സ്. ജോ​സ​ഫി​ന്‍റെ മ​ക​ളാ​ണ്. ഇ​രു​വ​രെ​യും കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടോ​ജി തോ​മ​സ് ആ​ദ​രി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​സാ​ല്‍​വി​ന്‍ കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, കാ​യി​ക​വ​കു​പ്പ് മേ​ധാ​വി ഡോ. ​ആ​ശി​ഷ് ജോ​സ​ഫ്, ഡോ. ​ജി​ന്‍​സ് കാ​പ്പ​ന്‍, ഷി​ബ​സ് സ്‌​കൂ​ള്‍ ഓ​ഫ് ബാ​ഡ്മി​ന്‍റ​ണ്‍ മു​ഖ്യ പ​രി​ശീ​ല​ക​ന്‍ ഷി​ബു ഗോ​പി​ദാ​സ് എ​ന്നി​വ​ര്‍ അ​നു​മോ​ദ​ന​യോ​ഗ​ത്തി​ല്‍ സം​സാ​രി​ച്ചു.

Latest News

Corehub Up