ആനന്ദ് ജോര്‍ജും ലാലി ജോസഫും സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടോജി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കാപ്പിലിപറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു
പാലാ: ദക്ഷിണ കൊറിയയിലെ ഗ്വാങ്ഷുവില്‍ നടന്ന ബാഡ്മിന്റണ്‍ ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പാലാ സ്വദേശികളായ ദമ്പതികള്‍ ആനന്ദ് ജോര്‍ജും ലാലി ജോസഫും സ്വര്‍ണമെഡല്‍ നേടി രാജ്യത്തിനും നാടിനും അഭിമാനമായി. 60 വയസിനു മുകളിലുള്ളവരുടെ മിക്സഡ് ഡബിള്‍സ് വിഭാഗത്തിലാണ് ഇരുവരും ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍നിന്ന് വിരമിച്ചശേഷം പാലായില്‍ സ്ഥിര താമസമാക്കിയ ഇരുവരും നിലവില്‍ സെന്റ് തോമസ് കോളജ് പാലായിലെ ഷിബ്സ് സ്കൂള്‍ ഓഫ് ബാഡ്മിന്റണില്‍ പരിശീലനം നടത്തിവരികയാണ്. വിരമിച്ച ശേഷവും കായികരംഗത്തോടുള്ള താത്പര്യവും അര്‍പ്പണബോധവും നിലനിര്‍ത്തി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ വിജയക്കൊടി പാറിച്ച ഇവരുടെ നേട്ടം ഏറെ പ്രശംസ പിടിച്ചുപറ്റി.
ലാലി ജോസഫ് സെന്റ് തോമസ് കോളജ് പാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം മുന്‍ മേധാവി പ്രാഫ. ടി.എസ്. ജോസഫിന്റെ മകളാണ്. ഇരുവരെയും കോളജില്‍ നടന്ന ചടങ്ങില്‍ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടോജി തോമസ് ആദരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, കായികവകുപ്പ് മേധാവി ഡോ. ആശിഷ് ജോസഫ്, ഡോ. ജിന്‍സ് കാപ്പന്, ഷിബസ് സ്കൂള്‍ ഓഫ് ബാഡ്മിന്റണ്‍ മുഖ്യ പരിശീലകന് ഷിബു ഗോപിദാസ് എന്നിവര്‍ അനുമോദനയോഗത്തില്‍ സംസാരിച്ചു.
Tags : Anand George and Lali Joseph are the pride of Pala. Nattuvishesham DistrictNews