Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Kizhayar Church

Kottayam

കി​ഴ​യാ​ര്‍ പ​ള്ളി​യി​ലെ തി​രു​നാ​ള്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യി

കി​ഴ​പ​റ​യാ​ര്‍ : ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സി​ന്‍റെ തി​രു​നാ​ളി​ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ സ​മാ​പ​നം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്ന​ലെ സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. സ​ഭ​യു​ടെ പാ​ര​മ്പ​ര്യം അ​നു​സ​രി​ച്ച് സു​വി​ശേ​ഷ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും ക​ഴി​ഞ്ഞ് ക​ര്‍​ത്താ​വി​ന്‍റെ പ​ഠ​ന​ങ്ങ​ളു​ടെ​യും പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ​യും ഉ​റ​വി​ട സ്രോ​ത​സാ​ണ് വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സെ​ന്ന് ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​ച്ചേ​ര്‍​ന്ന സ​ഭാ ത​ല​വ​ന് ഇ​ട​വ​ക ജ​ന​ങ്ങ​ള്‍ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ല്‍​കി. വി​കാ​രി ഫാ. ​മാ​ത്യു പ​ന്ത​ലാ​നി​ക്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷാ​ജി ആ​മ​ത്തൂ​ര്‍, കൈ​ക്കാ​ന്മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ന്നു. വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​ല​പ്പു​ഴ റെ​യ് ബാ​ന്‍റെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up