കിഴപറയാര് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാവിലെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
കിഴപറയാര് : ഇടവക മധ്യസ്ഥനായ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം. പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. സഭയുടെ പാരമ്പര്യം അനുസരിച്ച് സുവിശേഷങ്ങളും ലേഖനങ്ങളും കഴിഞ്ഞ് കര്‍ത്താവിന്റെ പഠനങ്ങളുടെയും പ്രബോധനങ്ങളുടെയും ഉറവിട സ്രോതസാണ് വിശുദ്ധ ഗ്രിഗോറിയോസെന്ന് കർദിനാൾ പറഞ്ഞു.
ഇന്നലെ രാവിലെ എത്തിച്ചേര്‍ന്ന സഭാ തലവന്‍ ഇടവക ജനങ്ങള്‍ ഊഷ്മള സ്വീകരണം നല്കി. വികാരി ഫാ. മാത്യു പന്തലാനിക്കല്‍, ജനറല്‍ കണ്‍വീനര്‍ ഷാജി ആമത്തൂര്, കൈക്കാന്മാര് എന്നിവര്‍ നേതൃത്വം നല്കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. വൈകുന്നേരം ഏഴിന് ആലപ്പുഴ റെയ് ബാന്റെ ഗാനമേളയും ഉണ്ടായിരുന്നു.
Tags : Feast at Kizhayar Church Nattuvishesham DistrictNews