Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Knanaya Catholic

Kottayam

ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻസ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ഷി​കാ​ഘോ​ഷം

കോ​ട്ട​യം: ക്‌​നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻസ് അ​സോ​സി​യേ​ഷ​ന്‍റെ അ​തി​രൂ​പ​താ​ത​ല വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​ഡ​ബ്ല്യു​എ പ്ര​സി​ഡ​ന്‍റ് ഷൈ​നി ചൊ​ള്ള​മ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​താ ചാ​പ്ലെ​യി​ന്‍ ഫാ. ​ഡോ. ജോ​ണ്‍ ചേ​ന്നാ​കു​ഴി, അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, വി​സി​റ്റേ​ഷ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ മ​ദ​ര്‍ ജ​ന​റാ​ള്‍ സി​സ്റ്റ​ര്‍ ഇ​മ്മാ​ക്കു​ലേ​റ്റ് എ​സ്‌​വി​എം, സെ​ക്ര​ട്ട​റി സി​ല്‍​ജി സ​ജി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലീ​ന ലൂ​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മി​ക​ച്ച ഫൊ​റോ​ന, മി​ക​ച്ച യൂ​ണി​റ്റ്, ലോ​ഗോ​സ് ക്വി​സ് എ​ന്നി​വ​യി​ലെ വി​ജ​യി​ക​ളെ അ​തി​രൂ​പ​താ സി​സ്റ്റ​ര്‍ അ​ഡൈ്വ​സ​ര്‍ സി​സ്റ്റ​ര്‍ സൗ​മി എ​സ്‌​ജെ​സി പ്ര​ഖ്യാ​പി​ച്ചു. കെ​സി​ഡ​ബ്ല്യു​എ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ഡ്യു​ഹെ​ല്‍​പ്പ് സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

സു​റി​യാ​നി​പ്പാ​ട്ട്, നൃ​ത്തം, മി​മി​ക്രി, പു​രാ​ത​ന​പ്പാ​ട്ട്, സം​ഘ​നൃ​ത്തം, ക്രി​സ്ത്യ​ന്‍ കോ​ല്‍​ക്ക​ളി തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മി​ഴി​വേ​കി. 2026 വ​ര്‍​ഷ​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മി​ക​ച്ച ഫൊ​റോ​ന​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത കി​ട​ങ്ങൂ​ര്‍ ഫൊ​റോ​ന​യ്ക്കും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ കൈ​പ്പു​ഴ, ക​ടു​ത്തു​രു​ത്തി ഫൊ​റോ​ന​ക​ള്‍​ക്കും മി​ക​ച്ച യൂ​ണി​റ്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത കൂ​ട​ല്ലൂ​ര്‍ യൂ​ണി​റ്റി​നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ ഏ​റ്റു​മാ​നൂ​ർ, ക​രി​പ്പാ​ടം യൂ​ണി​റ്റു​ക​ള്‍​ക്കും ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up