ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് അതിരൂപതാ വാര്‍ഷികം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു. ദീപിക
കോട്ടയം: ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ അതിരൂപതാതല വാര്‍ഷികാഘോഷങ്ങള്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിഡബ്ല്യുഎ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍ അധ്യക്ഷത വഹിച്ചു. അതിരൂപതാ ചാപ്ലെയിന്‍ ഫാ. ഡോ. ജോണ്‍ ചേന്നാകുഴി, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് മദര്‍ ജനറാള്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം, സെക്രട്ടറി സില്‍ജി സജി, ജോയിന്റ് സെക്രട്ടറി ലീന ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
മികച്ച ഫൊറോന, മികച്ച യൂണിറ്റ്, ലോഗോസ് ക്വിസ് എന്നിവയിലെ വിജയികളെ അതിരൂപതാ സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്ജെസി പ്രഖ്യാപിച്ചു. കെസിഡബ്ല്യുഎ അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള എഡ്യുഹെല്‍പ്പ് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
സുറിയാനിപ്പാട്ട്, നൃത്തം, മിമിക്രി, പുരാതനപ്പാട്ട്, സംഘനൃത്തം, ക്രിസ്ത്യന്‍ കോല്‍ക്കളി തുടങ്ങിയ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകി. 2026 വര്‍ഷത്തിലെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മികച്ച ഫൊറോനയായി തെരഞ്ഞെടുത്ത കിടങ്ങൂര്‍ ഫൊറോനയ്ക്കും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കൈപ്പുഴ, കടുത്തുരുത്തി ഫൊറോനകള്‍ക്കും മികച്ച യൂണിറ്റായി തെരഞ്ഞെടുത്ത കൂടല്ലൂര്‍ യൂണിറ്റിനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ഏറ്റുമാനൂർ, കരിപ്പാടം യൂണിറ്റുകള്‍ക്കും ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags : Knanaya Catholic Annual Celebration NattuVishesham DistrictNews