Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Puzhukku Nercha

Kottayam

​​നെടും​​കു​​ന്നം ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ തി​​രു​​നാ​​ളും പു​​ഴു​​ക്കു​​നേ​​ര്‍​ച്ച​​യും 29ന്

നെ​​ടും​​കു​​ന്നം: നെ​​ടും​​കു​​ന്നം സെ​​ന്‍റ് ജോ​​ണ്‍ ദി ​​ബാ​​പ്റ്റി​​സ്റ്റ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ ഇ​​ട​​വ​​ക​​മ​​ധ്യ​​സ്ഥ​​നാ​​യ വി​​ശു​​ദ്ധ സ്‌​​നാ​​പ​​ക യോ​​ഹ​​ന്നാ​​ന്‍റെ തി​​രു​​നാ​​ളും പു​​ഴു​​ക്കു​​നേ​​ര്‍​ച്ച​​യും 29ന് ​​ന​​ട​​ക്കും. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.15ന് ​​വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന- ഫാ. ​​ജൂ​​ഡ് കോ​​യി​​ല്‍​പ്പ​​റ​​മ്പി​​ല്‍. 5.30ന് ​​ക​​റു​​ക​​ച്ചാ​​ല്‍ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ ചാ​​പ്പ​​ലി​​ല്‍ ല​​ദീ​​ഞ്ഞ്, നൊ​​വേ​​ന. ഫാ. ​​വ​​ര്‍​ഗീ​​സ് കൊ​​ടി​​യ​​ന്ത​​റ കാ​​ര്‍​മി​​ക​​നാ​​യി​​രി​​ക്കും.

അ​​ല​​ങ്ക​​രി​​ച്ച കാ​​ള​​വ​​ണ്ടി​​യി​​ല്‍ പു​​ഴു​​ക്കു​​നേ​​ര്‍​ച്ച​​യു​​ടെ വി​​ഭ​​വ​​ശേ​​ഖ​​ര​​ണ പ്ര​​ദ​​ക്ഷി​​ണം ക​​റു​​ക​​ച്ചാ​​ല്‍ ക​​വ​​ല​​യി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ക്കും. റോ​​ണി കെ. ​​ബേ​​ബി എം​​എ​​ല്‍​എ, ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ്, സ​​മു​​ദാ​​യ നേ​​താ​​ക്ക​​ള്‍, വ്യാ​​പാ​​രി വ്യ​​വ​​സാ​​യി പ്ര​​തി​​നി​​ധി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. വി​​കാ​​രി ഫാ. ​​വ​​ര്‍​ഗീ​​സ് കൈ​​ത​​പ്പ​​റ​​മ്പി​​ല്‍ സ്വാ​​ഗ​​തം ആ​​ശം​​സി​​ക്കും.
നാ​​ളെ രാ​​വി​​ലെ 5.30നും ​​ഏ​​ഴി​​നും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന.

കൊ​​ച്ചു​​പ​​ള്ളി​​യി​​ല്‍​നി​​ന്ന് പ്ര​​ദ​​ക്ഷി​​ണം കാ​​വു​​ന്ന​​ട കു​​രി​​ശ​​ടി​​യി​​ലേ​​ക്ക്. ഫാ. ​​ജോ​​ണ്‍ തു​​ണ്ടി​​യി​​ല്‍ കാ​​ര്‍​മി​​ക​​നാ​​യി​​രി​​ക്കും. കു​​രി​​ശ​​ടി​​യി​​ല്‍ പ്ര​​ഭാ​​ഷ​​ണം-​​ഫാ. മോ​​ബ​​ന്‍ ചൂ​​ര​​വ​​ടി. തു​​ട​​ര്‍​ന്ന് പ​​ള്ളി​​യി​​ലേ​​ക്ക് തി​​രി​​കെ പ്ര​​ദ​​ക്ഷി​​ണം. രാ​​ത്രി 8.30ന് ​​സ​​മാ​​പ​​ന​​ശു​​ശ്രൂ​​ഷ​​യും ആ​​കാ​​ശ​​വി​​സ്മ​​യ​​വും.

പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ 29ന് ​​രാ​​വി​​ലെ 7.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന-​​അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. സ്‌​​ക​​റി​​യ ക​​ന്യാ​​കോ​​ണി​​ല്‍. 10ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ള്‍ റാ​​സ. ഫാ. ​​ജേ​​ക്ക​​ബ് ക​​ള​​ത്തി​​വീ​​ട്ടി​​ല്‍.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് നെ​​ടു​​ങ്ങോ​​ത്ത​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ല്‍ ഒ​​പ്പീ​​സ്, വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന-​​ഫാ. ജോ​​സി പു​​തി​​യാ​​പ​​റ​​മ്പി​​ല്‍. പ്ര​​സം​​ഗം-​​ഫാ. ജോ​​ര്‍​ജി കാ​​ട്ടൂ​​ര്‍. നാ​​ലി​​ന് പ്ര​​ദ​​ക്ഷി​​ണം, ഫാ. ​​മാ​​ര്‍​ട്ടി​​ന്‍ നി​​ള​​പ്പ​​റ​​മ്പി​​ല്‍ കാ​​ര്‍​മി​​ക​​നാ​​കും. 5.30ന് ​​ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ പു​​ഴു​​ക്കു​​നേ​​ര്‍​ച്ച.30ന് ​​രാ​​ത്രി ഏ​​ഴി​​ന് മെ​​ഗാ​​ഷോ. ഡി​​സം​​ബ​​ര്‍ ആ​​റി​​ന് കൊ​​ടി​​യി​​റ​​ക്ക് തി​​രു​​നാ​​ള്‍.

Latest News

Corehub Up