നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി
നെടുംകുന്നം: നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുനാളും പുഴുക്കുനേര്‍ച്ചയും 29ന് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.15ന് വിശുദ്ധകുര്‍ബാന- ഫാ. ജൂഡ് കോയില്‍പ്പറമ്പില്‍. 5.30ന് കറുകച്ചാല്‍ വിശുദ്ധ അല്‍ഫോന്‍സാ ചാപ്പലില്‍ ലദീഞ്ഞ്, നൊവേന. ഫാ. വര്‍ഗീസ് കൊടിയന്തറ കാര്‍മികനായിരിക്കും.
അലങ്കരിച്ച കാളവണ്ടിയില്‍ പുഴുക്കുനേര്‍ച്ചയുടെ വിഭവശേഖരണ പ്രദക്ഷിണം കറുകച്ചാല്‍ കവലയില്‍നിന്ന് ആരംഭിക്കും. റോണി കെ. ബേബി എംഎല്‍എ, ഡോ. എന്‍. ജയരാജ്, സമുദായ നേതാക്കള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില് സ്വാഗതം ആശംസിക്കും.
നാളെ രാവിലെ 5.30നും ഏഴിനും വിശുദ്ധകുര്‍ബാന.
കൊച്ചുപള്ളിയില്നിന്ന് പ്രദക്ഷിണം കാവുന്നട കുരിശടിയിലേക്ക്. ഫാ. ജോണ്‍ തുണ്ടിയില്‍ കാര്‍മികനായിരിക്കും. കുരിശടിയില്‍ പ്രഭാഷണം-ഫാ. മോബന്‍ ചൂരവടി. തുടര്‍ന്ന് പള്ളിയിലേക്ക് തിരികെ പ്രദക്ഷിണം. രാത്രി 8.30ന് സമാപനശുശ്രൂഷയും ആകാശവിസ്മയവും.
പ്രധാന തിരുനാള്‍ ദിനമായ 29ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന-അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍. 10ന് ആഘോഷമായ തിരുനാള്‍ റാസ. ഫാ. ജേക്കബ് കളത്തിവീട്ടില്‍.
ഉച്ചകഴിഞ്ഞ് രണ്ടിന് നെടുങ്ങോത്തച്ചന്റെ കബറിടത്തില്‍ ഒപ്പീസ്, വിശുദ്ധകുര്‍ബാന-ഫാ. ജോസി പുതിയാപറമ്പില്‍. പ്രസംഗം-ഫാ. ജോര്‍ജി കാട്ടൂര്‍. നാലിന് പ്രദക്ഷിണം, ഫാ. മാര്ട്ടിന് നിളപ്പറമ്പില് കാര്‍മികനാകും. 5.30ന് ചരിത്രപ്രസിദ്ധമായ പുഴുക്കുനേര്‍ച്ച.30ന് രാത്രി ഏഴിന് മെഗാഷോ. ഡിസംബര്‍ ആറിന് കൊടിയിറക്ക് തിരുനാള്‍.
Tags : Nedumkunnam Forane Church nattuvishesham localnews Feast and 'Puzhukku Nercha Nedumkunnam Forane Church