ചങ്ങനാശേരി: മദ്യലഹരിയിൽ യുവാവും യുവതിയും അഴിഞ്ഞാടി. ദീർഘനേരത്തെ പരിശ്രമത്തെത്തുടർന്ന് ഇവരെ ജീപ്പിൽ കയറ്റുന്നതിനിടയിൽ വനിതാ പൊലിസിനടക്കം രണ്ടു പൊലിസുകാർക്ക് ചവിട്ടേറ്റു. ഇന്നലെ വൈകുന്നേരം നഗരത്തിലെ ഒരു വിദേശമദ്യശാലക്കു സമീപമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇവർ ബാറിനുള്ളിൽ ബഹളം വയ്ക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം എത്തിയത്.
യുവാവിനെ അനുനയിപ്പിച്ച് ജീപ്പിനടുത്തെത്തിച്ചു. യുവതിയെ അരമണിക്കൂറോളം പണിപ്പെട്ട് വനിതാപൊലിസ് അടങ്ങുന്ന സംഘം ജീപ്പിനടുത്തെത്തിച്ചപ്പോഴേക്കും യുവതി അതിക്രമം കാട്ടുകയും പൊലിസിനെ അസഭ്യം പറയുകയുമായിരുന്നു.