കോട്ടയം: മുംബൈയിൽ നടന്ന ഏഴാമത് സിഐഎസ്സിഇ നാഷണൽ സ്പോർട്സ് ആൻഡ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ റോളർ സ്കേറ്റിംഗ് മൽസരത്തിൽ അണ്ടർ 17 ആൺകുട്ടികളുടെ ഇൻലൈൻ റോഡ് വൺ ലാപ് വിഭാഗത്തിൽ വെള്ളി മെഡൽ നേടി റയൻബിനോ ഏബ്രഹാം.
പൂവന്തുരുത്ത് പുത്തൻപറമ്പിൽ ബിനോമോൻ ഏബ്രഹാമിന്റെയും അഡ്വ. സീനിക്സ് ബിനോയുടെയും മകനായ റയൻ ബിനോ ഏബ്രഹാം പള്ളം ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്.
കോട്ടയം ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബ്ബിൽ കോച്ച് സി.പി.പ്രസന്നന്റെ കീഴിലാണ് പരിശീലനം നടത്തിയത്. സഹോദരി കിരൺ മാർഗ്രറ്റ് ബിനോയും സഹോദരൻ ജോനാഥൻജോൺസ് ബിനോയും ജില്ലാ സംസ്ഥാന മൽസരങ്ങളിൽ മെഡൽ നേടിയിരുന്നു.