Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : St. Stephens College, Uzhavoor,

Kottayam

ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ കാ​യി​ക​ മ​ത്സ​രവേ​ദി ഉ​ണ​ർ​ന്നു

ഉ​ഴ​വൂ​ർ: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ-കൊളീ​ജി​യ​റ്റ് കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​നും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ടോം ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു .

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ൻ​സി ജോ​സ​ഫ്, എം​ജി യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ പ്ര​ഫ. ഡോ. ​ബി​നു ജോ​ർ​ജ് വ​ർ​ഗീ​സ്, ഫാ. ​ബെ​ന്നി തോ​മ​സ്,
മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജോ​സ​ഫ് ജോ​ർ​ജ് കാ​നാ​ട്ട്, ഡോ. ​ബെ​ന്നി കു​ര്യാ​ക്കോ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ​ദ്ര ട്രീ​സ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി വാ​ട്ട​ർ പോ​ളോ മ​ത്സ​ര​ത്തി​ലെ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ട്ട​ത്തി​ൽ കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​മാ​ത്യൂ​സ് ഏ​ബ്ര​ഹാ​മി​നെ അ​ഭി​ന​ന്ദി​ച്ചു.

ബ​ർ​സാ​ർ ഫാ. ​എ​ബി​ൻ ഇ​റ​പു​റ​ത്ത്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​സി തോ​മ​സ്, ടൂ​ർ​ണ​മെ​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യൂ​സ് ഏ​ബ്ര​ഹാം, പ്ര​ഫ. പീ​റ്റ​ർ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .

ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി (25-16,26-24,25-19). ആ​ദ്യ മ​ത്സ​ര​ത്തി​ൽ മാ​ള ഹോ​ളി ഗ്രെ​യ്‌​സ് കോ​ള​ജ് മ​ട്ട​ന്നൂ​ർ പി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി (25-23, 25-15, 25-18).

Latest News

Corehub Up