പ്ലാശനാല്‍: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മീനച്ചില്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മികച്ച വായ്പാ വിതരണ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് തലപ്പലം സഹകരണ ബാങ്കിന് ലഭിച്ചു.
ബാങ്ക് പ്രസിഡന്റ് ഷിബി ജോസഫ്, ഭരണസമിതി അംഗങ്ങളായ പയസ് കുര്യന്, ബെന്നി തോമസ്, ജോമി ബെന്നി, സെക്രട്ടറി അനില്‍കുമാര്‍, പ്രദീപ് എന്നിവര്‍ ചേര്‍ന്ന് എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 30 വര്‍ഷത്തിലധികമായി ഭരണസമിതിയംഗവും അഞ്ചു വര്‍ഷം ബാങ്ക് പ്രസിഡന്റുമായി പ്രവര്‍ത്തിച്ച എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എയെ ആദരിച്ചു.