Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Banks should adopt a liberal and humane approach toward loan repayment: M.K. Raghavan MP

Kozhikode

വാ​യ്പാ തി​രി​ച്ച​ട​വി​ൽ ബാ​ങ്കു​ക​ൾ ഉ​ദാ​ര​വും മാ​നു​ഷി​ക​വു​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം: എം.​കെ. രാ​ഘ​വ​ൻ എം​പി

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ കാ​ർ​ഷി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ൾ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി (ഡി​എ​ൽ​ആ​ർ​സി) യോ​ഗം നി​ർ​ദേ​ശി​ച്ചു. കോ​ഴി​ക്കോ​ട് ഈ​സ്റ്റ് അ​വ​ന്യൂ ഹോ​ട്ട​ലി​ൽ ന​ട​ന്ന യോ​ഗം എം.​കെ. രാ​ഘ​വ​ൻ എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​യ്പാ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടെ ഉ​ദാ​ര​ന​യം സ്വീ​ക​രി​ക്കാ​ൻ ബാ​ങ്കു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് എം​പി നി​ർ​ദേ​ശി​ച്ചു. സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക മേ​ഖ​ല​യി​ൽ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. കാ​ർ​ഷി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ളും വാ​യ്പാ സൗ​ക​ര്യ​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ശ്ര​ദ്ധി​ക്ക​ണം. വാ​യ്പാ വി​ത​ര​ണ​ത്തോ​ടൊ​പ്പം തി​രി​ച്ച​ട​വി​ലും മാ​നു​ഷി​ക സ​മീ​പ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. സാ​ധാ​ര​ണ​ക്കാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ത​ട​സ​ങ്ങ​ളി​ല്ലാ​തെ വാ​യ്പാ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന് ബാ​ങ്കു​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ മു​ൻ​ഗ​ണ​നാ മേ​ഖ​ല​യ്ക്ക് ആ​കെ 14,072 കോ​ടി രൂ​പ​യു​ടെ വാ​യ്പ​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.
ഇ​തി​ൽ സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ (എം​എ​സ്എം​ഇ) മേ​ഖ​ല​യ്ക്ക് 5,630 കോ​ടി രൂ​പ​യും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 7,973 കോ​ടി രൂ​പ​യും വാ​യ്പ​യാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വാ​യ്പാ വി​ത​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ വാ​യ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് മു​ൻ​ഗ​ണ​നാ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നും ബാ​ങ്കു​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up