Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Case of newborns body found

Kozhikode

കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കേസ്; മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പൊ​ക്കി​ള്‍​കൊ​ടി പോ​ലും പൂ​ര്‍​ണ​മാ​യി മാ​റ്റാ​തെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​തേ​സ​മ​യം, കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ട് ഒ​രാ​ഴ്ച ക​ഴി​ഞ്ഞെ​ങ്കി​ലും മാ​താ​പി​താ​ക്ക​ളെ​ക്കു​റി​ച്ച് ഇ​തു​വ​രെ യാ​തൊ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വെ​ള്ള​യി​ല്‍ പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.
സ​മീ​പ​ത്തെ സി​സി​ടി​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ച്ച​താ​യും എ​ന്നാ​ല്‍ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​വ​രെ സം​ബ​ന്ധി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.
‌

ഈ ​മാ​സം 18ന് ​ബീ​ച്ചി​ന്‍റെ പ​രി​സ​ര​ത്ത് രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് മ​ണ​ലി​ല്‍ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ന്‍ ത​ന്നെ അ​വ​ര്‍ പൊ​ലി​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ മൂ​ന്ന​ര വ​രെ ആ ​മൃ​ത​ദേ​ഹം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. രാ​ത്രി​യും ബീ​ച്ച് പ​രി​സ​ര​ത്ത് പൊ​ലി​സ് പ​ട്രോ​ള്‍ ന​ട​ത്തി​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കു​ഞ്ഞി​ന്‍റെ പോ​സ്റ്റ​മോ​ര്‍​ട്ടം ന​ട​ത്തി​യ​പ്പോ​ള്‍ കു​ഞ്ഞ് ജ​നി​ക്കു​ന്ന​തി​ന് മു​മ്പെ മ​ര​ണ​പ്പെ​ട്ട​താ​യാ​ണ് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും പൊ​ലി​സ് സ്‌​റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു. പ്ര​സ​വ​ത്തി​ല്‍ കു​ഞ്ഞ് മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ ഉ​പേ​ക്ഷി​ച്ച് പോ​യ​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം നി​ല​വി​ല്‍ ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up