കോഴിക്കോട്, സ്വകാര്യ കുത്തക റബ്ബര്‍ വ്യവസായികള്‍ക്കു വേണ്ടി 60 കണ്ടയ്നര്‍ റബര്‍ ഐവറികോസ്റ്റില്‍ നിന്ന് വിഴിഞ്ഞം തുറുമുഖം വഴി ഇറക്കുമതി ചെയ്യാന്‍ അനുവാദം നല്‍കിയത് റബര്‍ കര്‍ഷകരോടുള്ള കടുത്ത വഞ്ചനയാണെന്ന് കേരള കോണ്‍ഗ്രസ് -എം കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു.
റബര്‍ കര്‍ഷകര്‍ ഉത്പാദനച്ചെലവ് വര്‍ധനവും വന്യമൃഗശല്യവും മൂലം കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇവരെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ്ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു.
കെ.എം. പോള്‍സണ്‍, ബേബി കാപ്പുകാട്ടില്‍, കെ.കെ. നാരായണന്, വിനോദ് കിഴക്കയില്‍, ഷാജു പ്ളാത്തോട്ടം, ബോബി മൂക്കന്‍തോട്ടം, ആന്റണി ഈരൂരി, സുരേന്ദ്രന് പാലേരി, റുഖിയ ബീവി, ജോസഫ് വെട്ടുകല്ലേല്‍, ജോസഫ് മൂത്തേടത്ത്, ബോബി ഓസ്റ്റിയന്‍, പ്രിന്‍സ് പുത്തന്‍കണ്ടം, ബേബി പൂവ്വത്തിങ്കല്‍, സണ്ണി ഞെഴുകുംകാട്ടില്‍, അഡ്വ. നിഷാന്ത് പി. ജോസ്, മാത്യു ചെമ്പോട്ടിക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.