Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Nazareth UP School, Kattippara

Kozhikode

അ​ഭി​മാ​ന​മാ​യി ക​ട്ടി​പ്പാ​റ ന​സ്ര​ത്ത് യു​പി സ്‌​കൂ​ള്‍


ക​ട്ടി​പ്പാ​റ: താ​മ​ര​ശേ​രി ഉ​പ​ജി​ല്ല ക​ലാ​മേ​ള​യി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ക​ട്ടി​പ്പാ​റ ന​സ്ര​ത്ത് യു​പി സ്‌​കൂ​ള്‍ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി. യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 80 പോ​യി​ന്‍റു​മാ​യാ​ണ് കി​രീ​ടം ചൂ​ടി​യ​ത്. സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 90 ല്‍ 88 ​പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

താ​മ​ര​ശേ​രി ഉ​പ​ജി​ല്ല​യി​ലെ വ​ന്‍​കി​ട സ്‌​കൂ​ളു​ക​ളെ പി​ന്ത​ള്ളി​യാ​ണ് ന​സ്ര​ത്തി​ന്‍റെ ക​ലാ​പ്ര​തി​ഭ​ക​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് ജോ​സ്, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു താ​ന്നി​ക്കാ​ക്കു​ഴി, താ​മ​ര​ശേ​രി എ​ഇ​ഒ പ്ര​മോ​ദ് എ​ന്നി​വ​ര്‍ ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

വി​ജ​യി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ല്‍, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ്, വാ​ര്‍​ഡ് അം​ഗം ജം​ഷീ​ന അ​സീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എം. ബ​ഷീ​ര്‍, എം​പി​ടി​എ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് ക​ട്ടി​പ്പാ​റ ടൗ​ണി​ല്‍ വി​ജ​യാ​ഹ്ലാ​ദ റാ​ലി ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക ലി​സ സാ​ല​സ്, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ര്‍ ബി​ന്‍​സി, കെ.​യു. തോ​മ​സ്, പി.​സു​നി​ത, സി.​ബു​ഷ്‌​റ, കെ.​എം.​എ​ലി​സ​ബ​ത്ത്, ജി​യ ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up