കോഴിക്കോട്: ഏകശിലാരൂപമായ സംസ്കാരം അടിച്ചേല്പിക്കാനുള്ള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ പി.എ. മുഹമ്മദ് കോയയുടെ സുല്‍ത്താന്‍വീട് ഉള്‍പെടെയുള്ള രചനകള്‍ കൂടുതല്‍ വായിക്കപ്പെടണമെന്ന് എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.ടൗണ്‍ഹാളില്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച പി.എ.മുഹമ്മദ് കോയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫോറം ജില്ലാ പ്രസിഡന്റ് പി.പി.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് , നടക്കാവ് മുഹമ്മദ് കോയ, പി.ജെ. മാത്യു, കെ.പി. വിജയകുമാര്‍, ദീപക് ധര്‍മ്മടം , കെ.എഫ്. ജോർജ് ,എം. സുധീന്ദ്രകുമാര്‍ ,ബാബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു. തുടര്‍ന്ന് മുസ്തഫ മാത്തോട്ടം നയിച്ച ബാബുക്കയുടെ ഈണങ്ങൾ ഗാനമേള അരങ്ങേറി.