പേരാമ്പ്ര: പേരാമ്പ്ര ടൗണിന് സമീപമുള്ള ഡോ. ബിനീഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി കള്ളന് കയറിയതായി പരാതി. ഡോക്ടറുടെ പിതാവിന്റെ പേഴ്സിലും കവറിലുമായി ഉണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രില്‍ മുറിച്ചു മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നതെന്നാണ് പ്രാഥമിക നിഗമനം.
മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ പേരാമ്പ്ര പൊലിസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെയും സമീപ വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.