x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ മോ​ഷ​ണം; 25,000 രൂ​പ ന​ഷ്ട​മായി

വെബ് ഡെസ്ക്
Published: November 25, 2026 01:22 AM IST | Updated: November 25, 2026 01:22 AM IST

പ്രതീകാത്മക ചിത്രം

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ടൗ​ണി​ന് സ​മീ​പ​മു​ള്ള ഡോ. ​ബി​നീ​ഷി​ന്‍റെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ള്ള​ന്‍ ക​യ​റി​യ​താ​യി പ​രാ​തി. ഡോ​ക്ട​റു​ടെ പി​താ​വി​ന്‍റെ പേ​ഴ്‌​സി​ലും ക​വ​റി​ലു​മാ​യി ഉ​ണ്ടാ​യി​രു​ന്ന 25,000 രൂ​പ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം വീ​ട്ടു​കാ​ര്‍ അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തെ ജ​ന​ലി​ന്‍റെ ഗ്രി​ല്‍ മു​റി​ച്ചു മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​റ്റ് സാ​ധ​ന​ങ്ങ​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ പേ​രാ​മ്പ്ര പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തെ​യും സ​മീ​പ വീ​ടു​ക​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Theft at doctors house; Rs 25,000 lost. Theft NattuVishesham DiോstrictNews

Recent News

Corehub Up