Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Thottumukkam Forane with a Biryani Challenge

Kozhikode

ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി തോ​ട്ടു​മു​ക്കം ഫൊ​റോ​ന


തോ​ട്ടു​മു​ക്കം: ക​ല്ലു​രു​ട്ടി​യി​ലെ എ​സ്എം​എ ബാ​ധി​ത​രാ​യ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് തോ​ട്ടു​മു​ക്കം ഫൊ​റോ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി. ഫൊ​റോ​ന​യി​ലെ വി​വി​ധ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യൂ​ണി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. ഷാ​ജി മ​റ്റ​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ടു​മു​ക്കം ഹോ​ണ​സ്റ്റി കാ​റ്റ​റിം​ഗ്സ് സൗ​ജ​ന്യ​മാ​യി ബി​രി​യാ​ണി ഉ​ണ്ടാ​ക്കി ന​ല്‍​കി.

മാ​തൃ​സം​ഘം കെ​സി​വൈ​എം, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. തോ​ട്ടു​മു​ക്കം ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ടി​ന്‍റെ​യും അ​സി. വി​കാ​രി ഫാ. ​സൂ​ര​ജ് എ​സ്ജെ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു സം​ഘാ​ട​നം. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് തോ​ട്ടു​മു​ക്കം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തൊ​ട്ടി​യി​ൽ ചെ​യ​ർ​മാ​നാ​യും ഫൊ​റോ​ന സെ​ക്ര​ട്ട​റി കെ.​കെ. ജോ​ർ​ജ് കൊ​ച്ചു​പു​ര​യ്ക്ക​ൽ വൈ​സ് ചെ​യ​ർ​മാ​നാ​യും ഷാ​ജു പ​ന​യ്ക്ക​ൽ, ജി​യോ വെ​ട്ടു​കാ​ട്ടി​ൽ എ​ന്നി​വ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യും സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തും​കു​ടി​യി​ൽ പ​ബ്ലി​സി​റ്റി വി​ഭാ​ഗം ക​ൺ​വീ​ന​റാ​യും സാ​ബു വ​ട​ക്കേ​പ​ട​വി​ൽ ഫി​നാ​ൻ​സ് ക​ൺ​വീ​ന​റു​മാ​യു​മു​ള്ള ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​കോ​പി​പ്പി​ച്ചു.

പ​ല​ഹാ​ര മേ​ള സം​ഘ​ടി​പ്പി​ച്ചു

പ​ശു​ക്ക​ട​വ്: ക​ല്ലു​രു​ട്ടി​യി​ലെ എ​സ്എം​എ രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യാ​ർ​ഥം പ​ശു​ക്ക​ട​വ് ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ൽ പ​ല​ഹാ​ര മേ​ള സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും വി​വി​ധ പ​ല​ഹാ​ര​ങ്ങ​ൾ ത​യാ​റാ​ക്കി വ​രി​ക​യും അ​ത് സ്കൂ​ളി​ലെ മ​റ്റു കു​ട്ടി​ക​ൾ​ക്ക് വി​ൽ​ക്കു​ക​യും ചെ​യ്തു കൊ​ണ്ടാ​ണ് ചി​കി​ത്സ സ​ഹാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ ധ​ന സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.

പ​ല​ഹാ​ര മേ​ള​യി​ലൂ​ടെ ല​ഭി​ച്ച പ​ണം ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ആ​രം​ഭി​ച്ച അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ വി​ശാ​ഖ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടെ​ൻ​സ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ അ​ഭി​ലാ​ഷ് കെ. ​ബാ​ബു, അ​മ​ന്‍റ് ജോ​ർ​ജ്, സ്കൂ​ൾ ലീ​ഡ​ർ നേ​ത്യ അ​നി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

കൂ​മ്പാ​റ: എ​സ്എം​എ ബാ​ധി​ത​രാ​യ മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ലേ​ക്ക് 70,102 രൂ​പ സം​ഭാ​വ​ന ന​ൽ​കി കൂ​മ്പാ​റ കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​യി. കൂ​മ്പാ​റ​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗാ​യ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് സം​ഘ​ടി​പ്പി​ച്ച ഗാ​ന​സ​ന്ധ്യ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഉ​ത്പ​ന്ന ലേ​ല​ത്തി​ലൂ​ടെ​യും ബ​ക്ക​റ്റ് പി​രി​വി​ലൂ​ടെ​യു​മാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്.
സ​മാ​ഹ​രി​ച്ച തു​ക ചി​കി​ത്സാ സ​ഹാ​യ സ​മി​തി ഓ​ഫി​സി​ലെ​ത്തി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. മു​ൻ എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ, വാ​ർ​ഡ് അം​ഗം സ​ക്കീ​ന സ​ലിം, വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ, നി​സാ​മു​ദ്ദീ​ൻ കൂ​മ്പാ​റ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹാ​യ​ധ​നം കൈ​മാ​റി​യ​ത്.

Latest News

Corehub Up